പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഉന്നതി - ഫിസിയോതെറാപ്പിക് പദ്ധതി നിയുക്ത എം.എല്‍.എ പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

കോവിഡാനന്തരം രോഗികളുടെ ചലനപ്രശ്നങ്ങളും കായികശേഷിയും വീണ്ടെടുത്ത് അവരെ പഴയ ജീവിതക്ഷമതയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഉന്നതി പദ്ധതി നിയുക്ത പൊന്നാനി എം.ല്‍.എ .പി.നന്ദകുമാര്‍ ഉദാഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍വി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഇ.സിന്ധു. അദ്ധ്യക്ഷയായി.

 കേരള അസോസിയോഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ് കോ ഓര്‍ഡിനേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരത്തില്‍ പോസ്റ്റ് കോവിഡ് ഫിസിയോ തെറാപ്പിക് ട്രീറ്റ്മെെന്‍റ്  പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് മാനദണ്ഡപ്രകാരം നടത്തിയ ചടങ്ങില്‍ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനീഷ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൌദാമിനി, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സൺ താജ്ജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ.എം.ബൈജു  തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക്  ഭരണ സമിതി അംഗങ്ങൾ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #covid #perumbadapblockpanchayath

കോവിഡാനന്തരം രോഗികളുടെ ചലനപ്രശ്നങ്ങളും കായികശേഷിയും വീണ്ടെടുത്ത് അവരെ പഴയ ജീവിതക്ഷമതയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത...    Read More on: http://360malayalam.com/single-post.php?nid=4446
കോവിഡാനന്തരം രോഗികളുടെ ചലനപ്രശ്നങ്ങളും കായികശേഷിയും വീണ്ടെടുത്ത് അവരെ പഴയ ജീവിതക്ഷമതയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത...    Read More on: http://360malayalam.com/single-post.php?nid=4446
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഉന്നതി - ഫിസിയോതെറാപ്പിക് പദ്ധതി നിയുക്ത എം.എല്‍.എ പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു കോവിഡാനന്തരം രോഗികളുടെ ചലനപ്രശ്നങ്ങളും കായികശേഷിയും വീണ്ടെടുത്ത് അവരെ പഴയ ജീവിതക്ഷമതയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്