തൃശൂർ ചാലക്കുടി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ തൃശൂർ, ചാലക്കുടി താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ചാലക്കുടിയിൽ രണ്ടും തൃശൂരിൽ ഒന്നും വീതമാണ് ക്യാമ്പുകൾ തുറന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജീകരിക്കുന്നത്. ഇതനുസരിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിലായി ആരംഭിച്ച ക്യാമ്പുകളിൽ ഒരെണ്ണം കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾക്കും നാലെണ്ണം ക്വറന്റീനിലുള്ളവർക്കും വേണ്ടിയാണ്. ഇവിടങ്ങളിൽ 28 പേർ കോവിഡ് പോസിറ്റീവ് രോഗികളും 67 പേർ ക്വറന്റീനിലിരിക്കുന്നവരുമാണ്. 

നിലവിൽ ജില്ലയിൽ 17 ക്യാമ്പുകളിൽ 174 കുടുംബങ്ങളിലായി 480 പേരാണുള്ളത്. 202 പേർ  പുരുഷന്മാരും 189 സ്ത്രീകളും 89 കുട്ടികളുമാണ്.

ചാലക്കുടി പരിയാരം സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ ആരംഭിച്ച ക്യാമ്പാണ് കോവിഡ് പോസിറ്റീവ്  രോഗികൾക്ക് വേണ്ടിയുള്ളത്. നിലവിൽ 10 കുടുംബങ്ങളിലായി 28 പേരുണ്ട്.  8 പുരുഷന്മാരും 14 സ്ത്രീകളും 6 കുട്ടികളും. ഇതിൽ ആറു പേർ 60 വയസ്സിന് മുകളിൽ പ്രായമുളളവരാണ്. ചാലക്കുടി ചക്രപാണി ജി എൽ പി എസിൽ 8 കുടുംബങ്ങളിലായി 27 പേർ. 8 പുരുഷന്മാർ, 10 സ്ത്രീകൾ, 9 കുട്ടികൾ. ഇതിൽ 2 പേർ ഭിന്നശേഷിക്കാരും 7 പേർ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. തൃശൂർ താലൂക്കിലെ ഊരകം ഡി എൽ പി സ്‌കൂളിൽ 4 കുടുംബങ്ങളിലായി 8 അംഗങ്ങൾ. 4 പുരുഷന്മാരും 3 സ്ത്രീകളും ഒരു കുട്ടിയും.  

സ്ഥിതി രൂക്ഷമായ കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട്, എടവിലങ്ങ്, മതിലകം പഞ്ചായത്തുകളിലായി ഓരോ  ക്യാമ്പുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. എടവിലങ്ങ് ജി എച്ച് എസ് എസിൽ നാല് കുടുംബങ്ങളിലായി 20 പേരാണുള്ളത്. 7 പുരുഷന്മാരും 3 സ്ത്രീകളും. എടവിലങ്ങ് പഞ്ചായത്തിൽ പുതിയതായി ഒരു ക്വറന്റീൻ ക്യാമ്പ് കൂടി ആരംഭിച്ചിട്ടുണ്ട്. എടവിലങ്ങ് മദ്രസയിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 23 പേരാണ് താമസമുള്ളത്. 10 പുരുഷന്മാർ, 11 സ്ത്രീകൾ, 2 കുട്ടികൾ

മതിലകം കൂളിമുട്ടം പ്രാണിയാട് മദ്രസയിൽ ആരംഭിച്ച ക്യാമ്പിൽ രണ്ട് കുടുംബത്തിലെ മൂന്ന് പേരാണ് താമസം ആരംഭിച്ചിരിക്കുന്നത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും. മൂവരും അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 

എറിയാട് പഞ്ചായത്തിൽ ക്വറന്റീൻ ഇരിക്കുന്നവർക്കായി ഒരു ക്യാമ്പ് കൂടി ആരംഭിച്ചിട്ടുണ്ട്. എറിയാട് കടപ്പൂർ ജുമാ മസ്ജിദ് മദ്രസ ഹാളിൽ ആരംഭിച്ച ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലായി 16 പേരുണ്ട്. 4 പുരുഷന്മാരും 7 സ്ത്രീകളും 5 കുട്ടികളും. നിലവിലുള്ള അഴീക്കോട് ജി യു പി എസ് ക്വറന്റീൻ ക്യാമ്പിൽ അഞ്ച്‌ കുടുംബങ്ങളിലായി 18 പേരാണുള്ളത്. 7 പുരുഷന്മാർ, 8 സ്ത്രീകൾ, 3 കുട്ടികൾ.  

ശ്രീനാരായണപുരം പഞ്ചായത്തിലെ ക്വറന്റീൻ ക്യാമ്പായ പടിഞ്ഞാറെ വെമ്പല്ലൂർ അഞ്ചങ്ങാടി എംഐടി സ്‌കൂളിൽ നാല് കുടുംബങ്ങളിലായി 10 പേരുണ്ട്. 4 കുടുംബങ്ങളിലായി 3 പുരുഷന്മാരും 3 സ്ത്രീകളും 4 കുട്ടികളും. ചാവക്കാട് താലൂക്കിൽ രണ്ട് ക്യാമ്പുകൾ കൂടി ആരംഭിച്ചു. തൃത്തല്ലൂർ കെ എൻ എം വി എച്ച് എസ് എസിൽ അഞ്ച് കുടുംബങ്ങളിലായി 18 പേരുണ്ട്. എട്ട് പുരുഷന്മാർ, ഏഴ് സ്ത്രീകൾ, മൂന്ന് കുട്ടികൾ. ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച് എസ് എസിന് രണ്ട് കുടുംബങ്ങളിലായി ആറ്‌ പേർ. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും. നിലവിൽ ചാവക്കാട് ഗവ എച്ച് എസ് എസിൽ 26 കുടുംബങ്ങളുണ്ട്.

#360malayalam #360malayalamlive #latestnews #thrissur

മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ തൃശൂർ, ചാലക്കുടി താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ചാലക്കുടിയിൽ രണ്ടും തൃശൂരി...    Read More on: http://360malayalam.com/single-post.php?nid=4367
മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ തൃശൂർ, ചാലക്കുടി താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ചാലക്കുടിയിൽ രണ്ടും തൃശൂരി...    Read More on: http://360malayalam.com/single-post.php?nid=4367
തൃശൂർ ചാലക്കുടി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ തൃശൂർ, ചാലക്കുടി താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ചാലക്കുടിയിൽ രണ്ടും തൃശൂരിൽ ഒന്നും വീതമാണ് ക്യാമ്പുകൾ തുറന്നത്. കോവിഡ് വ്യാപനത്തിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്