മഴക്കെടുതിയില്‍ ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം

മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്ന്  ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലുമുണ്ടായത്   605.88 ലക്ഷം രൂപയുടെ കൃഷിനാശം. 1860 കര്‍ഷകര്‍ക്കാണ് വിവിധ വിളകളിലായി നഷ്ടം സംഭവിച്ചത്.   വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 566.51 ലക്ഷം രൂപയുടെ വാഴക്കൃഷി മഴക്കെടുതിയില്‍ നശിച്ചതായാണ് കണക്ക്.  കുലച്ച വാഴ  53595 എണ്ണവും കുലയ്ക്കാത്ത വാഴ 36,235 എണ്ണവുമാണ് നശിച്ചത്. 59.4 ഹെക്ടര്‍ നെല്‍കൃഷിയും നശിച്ചു. 90 ലക്ഷം രൂപയുടെ നെല്ല് നശിച്ചതായാണ് പ്രാഥമിക ഔദ്യോഗിക കണക്ക്.

പച്ചക്കറി കര്‍ഷകര്‍ക്കും വന്‍തോതില്‍ നഷ്ടമുണ്ടായി.  42 ഹെക്ടര്‍ ഭൂമിയിലെ പച്ചക്കറിയാണ് നശിച്ചത്.  16,91,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.  
 5.26 ഹെക്ടര്‍ തെങ്ങ് കൃഷി നശിച്ചതിലൂടെ 11.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 1.30 ഹെക്ടര്‍ സ്ഥലത്ത് തെങ്ങിന്‍ തൈകള്‍ നശിച്ചു. 1,74,000 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.  1.87 ഹെക്ടര്‍ വെറ്റില കൃഷി നശിച്ചതോടെ   4,68,000 രൂപയുടെ നഷ്ടവുമുണ്ടായി.  26.4 ഹെക്ടര്‍ കപ്പ നശിച്ചപ്പോള്‍ 3.43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 97.60 ലക്ഷം രൂപയുടെ നഷ്ടം റബര്‍  കര്‍ഷകര്‍ക്കും 1,93,000 രൂപയുടെ നഷ്ടം കവുങ്ങ് കര്‍ഷകര്‍ക്കും സംഭവിച്ചു. എള്ള് കര്‍ഷകര്‍ക്ക്  24000 രൂപയുടേയും ജാതിയ്ക്ക കര്‍ഷകര്‍ക്ക് 25000 രൂപയുടേയും നഷ്ടമുണ്ടായിട്ടുണ്ട്.

#360malayalam #360malayalamlive #latestnews #malappuram

മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലുമുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം. 1860 കര്‍ഷകര്‍ക്കാണ...    Read More on: http://360malayalam.com/single-post.php?nid=4364
മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലുമുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം. 1860 കര്‍ഷകര്‍ക്കാണ...    Read More on: http://360malayalam.com/single-post.php?nid=4364
മഴക്കെടുതിയില്‍ ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലുമുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം. 1860 കര്‍ഷകര്‍ക്കാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്