വെളിയംകോട് ഫിഷറീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

വെളിയംകോട് പഞ്ചായത്ത് ഫിഷറീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വെളിയംകോട് ഫിഷറീസ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ എട്ട് കുടുംബങ്ങൾ ഇന്ന് തന്നെ റജിസ്ട്രേഷൻ ചെയ്തു.

കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതായി സാഹചര്യം വന്നാൽ ആനപ്പടി സ്കൂൾ കൂടി ദുരിതാശ്വാസ ക്യാമ്പായി തുറന്ന് പ്രവർത്തിക്കുമെന്ന് വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അറിയിച്ചു.

വില്ലേജ് ഓഫീസർ , പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥർ,  വളണ്ടിയമാർ തുടങ്ങിയവർ ഫിഷറീസ് സ്കൂളിലെത്തി ധ്രുതഗതിയിൽ ക്യാമ്പിന് നേതൃത്വം നൽകി. 

ഇന്ന് ഉൾപ്പെടെ ക്യാമ്പിൽ ഭക്ഷണത്തിന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രൂക്ഷമായ കടൽ ക്ഷോഭമാണ് വെളിയംകോട് മാട്ടുമ്മൽ തണ്ണിത്തുറ ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്.

മഴയുടെ കാഠിന്യം കുറഞ്ഞില്ലെങ്കിൽ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി താമസിക്കേണ്ടി വരും.

#360malayalam #360malayalamlive #latestnews #ponnani

വെളിയംകോട് പഞ്ചായത്ത് ഫിഷറീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വെളിയംകോട് ഫിഷറീസ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ...    Read More on: http://360malayalam.com/single-post.php?nid=4339
വെളിയംകോട് പഞ്ചായത്ത് ഫിഷറീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വെളിയംകോട് ഫിഷറീസ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ...    Read More on: http://360malayalam.com/single-post.php?nid=4339
വെളിയംകോട് ഫിഷറീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു വെളിയംകോട് പഞ്ചായത്ത് ഫിഷറീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വെളിയംകോട് ഫിഷറീസ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്