വാക്സിനേഷന് മുമ്പ് രക്തദാനം നടത്തി മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ

കോവിഡ് വാക്സിനേഷനു മുമ്പായി സന്നദ്ധ രക്തദാനം നിർവ്വഹിച്ച് കെഎസ്ആർടിസി  ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിലെ മുപ്പത്തി അഞ്ച് ജീവനക്കാരാണ് തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ സെൻ്ററിൽ എത്തി രക്തം ദാനം ചെയ്തത്. ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് സാക്ഷ്യപ്പെടുത്തിയവരാണ് രക്തം നൽകിയത്.  

രക്തദാതാക്കളുടെ യാത്ര ബസ് സ്റ്റാൻ്റിൽ കെ.ആൻസലൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. സോണൽ ഓഫീസർ ലോപ്പസ്, എ.ടി.ഒ.ബഷീർ, ജനറൽ സി.ഐ.സതീഷ് കുമാർ, അസോസിയേഷൻ ഭാരവാഹികളായ എസ്.എസ്.സാബു, എൻ.കെ.രഞ്ജിത്ത്, ജി.ജിജോ, എൻ.എസ്.വിനോദ് എന്നിവർ പങ്കെടുത്തു. ബസിൽ രക്തദാനത്തിനായി ശ്രീ ചിത്രയിൽ എത്തിയ ജീവനക്കാരെ തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു ,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ.അനിൽ ,ശ്രീചിത്രബ്ലഡ് ബാങ്ക് കോർഡിനേറ്റർ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രക്തദാതാക്കൾക്ക് ഡെപ്യൂട്ടി മേയർ പി.കെ.രാജു സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. എൻ.എസ്.വിനോദ് ആദ്യ രക്തദാനം നിർവ്വഹിച്ചു. മാതൃകാപരമായ പ്രവർത്തനം നടത്തിയ കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സി.എം.ഡി.ബിജു പ്രഭാകർ ഐഎസ് അഭിനന്ദിച്ചു. ഇത് പോലെ മറ്റ് യൂണിറ്റുകളിൽ സന്ന​ദ്ധപ്രവർത്തി നടത്താൻ താൽപര്യമുള്ളവരുടെ ലിസ്റ്റ് അതാത് യൂണിറ്റ് ഓഫീസർമാർക്ക് നൽകണമെന്നും സിഎം‍ഡി അറിയിച്ചു. 

#360malayalam #360malayalamlive #latestnews #covid #kerala #ksrtc

കോവിഡ് വാക്സിനേഷനു മുമ്പായി സന്നദ്ധ രക്തദാനം നിർവ്വഹിച്ച് കെഎസ്ആർടിസി ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിലെ മുപ്പത്തി അഞ്ച് ജീവ...    Read More on: http://360malayalam.com/single-post.php?nid=4338
കോവിഡ് വാക്സിനേഷനു മുമ്പായി സന്നദ്ധ രക്തദാനം നിർവ്വഹിച്ച് കെഎസ്ആർടിസി ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിലെ മുപ്പത്തി അഞ്ച് ജീവ...    Read More on: http://360malayalam.com/single-post.php?nid=4338
വാക്സിനേഷന് മുമ്പ് രക്തദാനം നടത്തി മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ കോവിഡ് വാക്സിനേഷനു മുമ്പായി സന്നദ്ധ രക്തദാനം നിർവ്വഹിച്ച് കെഎസ്ആർടിസി ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിലെ മുപ്പത്തി അഞ്ച് ജീവനക്കാരാണ് തിരുവനന്തപുരം ശ്രീ ചിത്ര തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്