പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാരേറി; ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ 95 ലക്ഷം രൂപയുടെ പ്രതിദിനവില്പന

 കോവിഡ് രണ്ടാം തരംഗത്തിൽ  പൾസ് ഓക്സിമീറ്ററിന്  ആവശ്യക്കാരേറിയതോടെ എസ് എ ടി ആശുപത്രിയിലെ  ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. മരുന്നുകളും വിവിധ രോഗനിർണ്ണയ ഉപകരണങ്ങളും മറ്റും ഏറ്റവും വിലക്കുറവിൽ വിൽക്കുന്ന സ്ഥാപനമെന്ന നിലയ്ക്കാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്ക് ജനശ്രദ്ധയാകർഷിക്കുന്നത്. അടുത്തിടെയായി  പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാർ പതിന്മടങ്ങായി വർധിച്ചു. സ്വകാര്യ കച്ചവട സ്ഥാപനങ്ങളിൽ മൂവായിരത്തിലധികം രൂപ വിലയുള്ള ഉപകരണത്തിന് ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ 750 രൂപയാണ് ഈടാക്കുന്നത്. അതു കൊണ്ടു തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആവശ്യക്കാർ ഇൻ ഹൗസ് ഡ്രഗ് ബാങ്കിനെ ആശ്രയിക്കുന്നു. പൾസ് ഓക്സി മീറ്റർ മാത്രം ഒരു ദിവസം 95 ലക്ഷത്തിലധികം രൂപയുടെ വില്പന നടക്കുന്നുണ്ട്. കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ 500 രൂപയ്ക്കോ അതിലും കുറവിലോ പൾസ് ഓക്സിമീറ്റർ വിൽക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം മരുന്നുകൾ, മാസ്ക്, സാനിറ്റൈസർ, പി പി ഇ കിറ്റ് എന്നിവയുടെ വില്പനയും വർധിച്ചു. ഇൻ ഹൗസ് ഡ്രഗ് ബാങ്കിൻ്റെ ഏറ്റവും ഉയർന്ന പ്രതിദിന വില്പന ഫെബ്രുവരിയിലായിരുന്നു. 2. 28 കോടി രൂപയുടെ വില്പനയാണ് ഒരു ദിവസം നടന്നത്. പൊതുജനങ്ങൾ മാത്രമല്ല, സംസ്ഥാനത്താകെയുള്ള വിവിധ ആശുപത്രികളും മറ്റ് സ്ഥാപനങ്ങളുമടക്കം ഇൻ ഹൗസ് ഡ്രഗ് ബാങ്കിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.

#360malayalam #360malayalamlive #latestnews #covid #kerala

കോവിഡ് രണ്ടാം തരംഗത്തിൽ പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാരേറിയതോടെ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വീണ്ടും ശ്രദ്ധാകേന്...    Read More on: http://360malayalam.com/single-post.php?nid=4335
കോവിഡ് രണ്ടാം തരംഗത്തിൽ പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാരേറിയതോടെ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വീണ്ടും ശ്രദ്ധാകേന്...    Read More on: http://360malayalam.com/single-post.php?nid=4335
പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാരേറി; ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ 95 ലക്ഷം രൂപയുടെ പ്രതിദിനവില്പന കോവിഡ് രണ്ടാം തരംഗത്തിൽ പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാരേറിയതോടെ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. മരുന്നുകളും വിവിധ രോഗനിർണ്ണയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്