അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 20 സെന്റിമീറ്റർ വീതം ഘട്ടം ഘട്ടമായാകും ഉയർത്തുക. നിലവിൽ ഉയർത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടർ 60 സെന്റിമീറ്റർ വരെ ഉയർത്തിയശേഷമാകും രണ്ടാം ഷട്ടർ ഉയർത്തുക.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എല്ലാ ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. അതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടർ അറിയിച്ചു.

ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദീ തീരങ്ങളിലുള്ളവര്‍, മലയോര പ്രദേശങ്ങളിലുള്ളവര്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലയിലുള്ളവര്‍ തുടങ്ങിയവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #aruvikkaradam

കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററ...    Read More on: http://360malayalam.com/single-post.php?nid=4319
കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററ...    Read More on: http://360malayalam.com/single-post.php?nid=4319
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്