തൃശ്ശൂര്‍ ജില്ലയിൽ 3587 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍ ജില്ലയിൽ  ഇന്ന് (മെയ് 13) 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ  രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 55,033 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍ മറ്റു ജില്ലകളിൽ  ചികിത്സയിൽ  കഴിയുന്നു. ജില്ലയിൽ  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,95,375 ആണ്. 1,39,318 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.77% ആണ്.

ജില്ലയിൽ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 3562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേര്‍ക്കും, 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 260 പുരുഷന്‍മാരും 295 സ്ത്രീകളും പത്ത് വയസ്സിനു താഴെ 132 ആണ്‍കുട്ടികളും 123 പെണ്‍കുട്ടികളുമുണ്ട്.

കൂടാതെ 48,261 പേര്‍ വീടുകളിലും ചികിത്സയിൽ  കഴിയുന്നുണ്ട്. 4007 പേര്‍ പുതിയതായി ചികിത്സയിൽ  പ്രവേശിച്ചതിൽ 483 പേര്‍ ആശുപത്രിയിലും 3524 പേര്‍ വീടുകളിലുമാണ്. 13,918 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി  7,953 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,580 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 385 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ  ഇതുവരെ ആകെ 15,59,761 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

814 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,88,553 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 96 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

#360malayalam #360malayalamlive #latestnews #covid #thrissur

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് (മെയ് 13) 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...    Read More on: http://360malayalam.com/single-post.php?nid=4314
തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് (മെയ് 13) 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...    Read More on: http://360malayalam.com/single-post.php?nid=4314
തൃശ്ശൂര്‍ ജില്ലയിൽ 3587 പേര്‍ക്ക് കൂടി കോവിഡ് തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് (മെയ് 13) 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്