ചെറിയ പെരുന്നാൾ ആഘോഷിച്ച് കേരളം

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിശ്വാസികൾ ഇത്തവണ നിസ്‍കാരം വീട്ടില്‍ വെച്ചാണ് നിര്‍വ്വഹിച്ചത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നിസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടായിരുന്നില്ല. ആഘോഷങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പെരുന്നാള്‍ ദിനം നിസ്ക്കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നാണ് പ്രമാണം. അയല്‍വീടുകളില്‍ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണമെന്നാണ് ഖാസിമാരുടെ ആഹ്വാനം. വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. 

#360malayalam #360malayalamlive #latestnews #festival #kerala

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിശ്വാസികൾ ഇത്തവണ നിസ്‍കാരം വീട്ടില്‍ വെച്ച...    Read More on: http://360malayalam.com/single-post.php?nid=4301
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിശ്വാസികൾ ഇത്തവണ നിസ്‍കാരം വീട്ടില്‍ വെച്ച...    Read More on: http://360malayalam.com/single-post.php?nid=4301
ചെറിയ പെരുന്നാൾ ആഘോഷിച്ച് കേരളം സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിശ്വാസികൾ ഇത്തവണ നിസ്‍കാരം വീട്ടില്‍ വെച്ചാണ് നിര്‍വ്വഹിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്