സംസ്ഥാനം പണം കൊടുത്തു വാങ്ങിയ വാക്സിൻ ആദ്യ ബാച്ച് എത്തി

സംസ്ഥാനം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിച്ചത്.

എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കൽ കോർപറേഷൻ വെയർഹൗസിലെത്തിക്കുന്ന വാക്‌സിൻ ഇവിടെ നിന്ന് റീജിയണൽ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ഗുരുതര രോഗികൾക്കും സമൂഹത്തിൽ കൂടുതൽ ഇടപെടുന്നവർക്കുമാണ് ആദ്യ പരിഗണന നൽകുന്നത്. കടകളിലെ ജീവക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്ക് വാക്‌സിൻ ലഭിക്കും. ഇത് സംബന്ധിച്ച മാർഗരേഖ ഉടൻ പുറത്തിറക്കും.

#360malayalam #360malayalamlive #latestnew #covid #vaccine

സംസ്ഥാനം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് ...    Read More on: http://360malayalam.com/single-post.php?nid=4269
സംസ്ഥാനം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് ...    Read More on: http://360malayalam.com/single-post.php?nid=4269
സംസ്ഥാനം പണം കൊടുത്തു വാങ്ങിയ വാക്സിൻ ആദ്യ ബാച്ച് എത്തി സംസ്ഥാനം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്