ലോക്ഡൗൺ മൂന്നാം ദിവസത്തിൽ; പ്രവൃത്തി ദിവസം പരിശോധന ശക്തമാക്കി പൊലീസ്

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസമാകുമ്പോ പൊലീസ് പരിശോധന ശക്തമാക്കുന്നു. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുന്ന  സാഹചര്യത്തിലാണ് പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. 

അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം.

സംസ്ഥാനത്തെ റോഡുകൾ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. 

നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് അറിയിച്ചു. കേരള തമിഴ്നാട് കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും.

#360malayalam #360malayalamlive #latestnews #covid #lockdown

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസമാകുമ്പോ പൊലീസ് പരിശോധന ശക്തമാക്കുന്നു. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുന്ന ...    Read More on: http://360malayalam.com/single-post.php?nid=4268
സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസമാകുമ്പോ പൊലീസ് പരിശോധന ശക്തമാക്കുന്നു. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുന്ന ...    Read More on: http://360malayalam.com/single-post.php?nid=4268
ലോക്ഡൗൺ മൂന്നാം ദിവസത്തിൽ; പ്രവൃത്തി ദിവസം പരിശോധന ശക്തമാക്കി പൊലീസ് സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസമാകുമ്പോ പൊലീസ് പരിശോധന ശക്തമാക്കുന്നു. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്