ലോക്ക്ഡൗൺ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ

സംസ്ഥാനത്ത് ലോക്ക് ഡൗണിനോടനുബന്ധിച്ച് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി.   കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് / എൽ.എൻ.ജി വിതരണം, വിസ കോൺസുലർ സർവീസുകൾ/ ഏജൻസികൾ, റീജണൽ പാസ്പോർട്ട് ഓഫീസുകൾ, കസ്റ്റംസ് സർവീസുകൾ, ഇ.എസ്.ഐ സർവീസുകൾ എന്നിവ ലോക്ഡൗണിൽ നിന്നും ഒഴിവാക്കി. 

സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗതാഗത വകുപ്പ് , വനിത -ശിശു വികസന വകുപ്പ് , ക്ഷീര വികസന വകുപ്പ് , നോർക്ക എന്നിവയെയും ലോക് ഡൗണിൽ നിന്നും ഒഴിവാക്കി. റസ്റ്ററൻ്റുകൾക്ക്  രാവിലെ ഏഴ്‌ മുതൽ രാത്രി 7.30 വരെ പാഴ്സൽ വിതരണത്തിനായി മാത്രം പ്രവർത്തിക്കാം.

ബാങ്കുകൾ, ഇൻഷൂറൻസ് സ്ഥാപനങ്ങൾ, ഫിനാൻഷ്യൽ സർവീസുകൾ ,കാപിറ്റൽ ആൻഡ് ഡെബിറ്റ് മാർക്കറ്റ് സർവീസുകൾ, കോ ഓപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികൾ എന്നിവക്ക് തിങ്കൾ, ബുധൻ, വെള്ളി തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. 

ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാർക്ക് യാത്ര അനുവദിക്കും. ഇവർ തെളിവിനായി ആശുപത്രി രേഖകൾ കൈവശം സൂക്ഷിക്കണം.

കോടതി ജീവനക്കാരായ ക്ലർക്കുമാർക്കും അഭിഭാഷകർക്കും യാത്ര ചെയ്യാം. അവശ്യസാധനങ്ങൾ, കയറ്റുമതി ഉല്പന്നങ്ങൾ , മെഡിക്കൽ ഉല്പന്നങ്ങൾ എന്നിവയുടെ പാക്കിംഗ് ജോലിയിൽഏർപ്പെട്ടിരിക്കുന്നവർക്കും യാത്ര ചെയ്യാം.

#360malayalam #360malayalamlive #latestnews #covid #kerala

സംസ്ഥാനത്ത് ലോക്ക് ഡൗണിനോടനുബന്ധിച്ച് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് / എൽ.എ...    Read More on: http://360malayalam.com/single-post.php?nid=4246
സംസ്ഥാനത്ത് ലോക്ക് ഡൗണിനോടനുബന്ധിച്ച് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് / എൽ.എ...    Read More on: http://360malayalam.com/single-post.php?nid=4246
ലോക്ക്ഡൗൺ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ സംസ്ഥാനത്ത് ലോക്ക് ഡൗണിനോടനുബന്ധിച്ച് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് / എൽ.എൻ.ജി വിതരണം, വിസ കോൺസുലർ സർവീസുകൾ/ ഏജൻസികൾ, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്