സ്‌കാനിങ് സെന്ററുകളില്‍ കര്‍ശന പരിശോധനയ്ക്ക് തീരുമാനം

 മലപ്പുറം ജില്ലയിൽ ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം തടയുന്നതിനായുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി അള്‍ട്രാസൗണ്ട് സ്‌കാന്‍ സെന്ററുകളുടെ പരിശോധന ശക്തിപ്പെടുത്തും. പുതിയ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷകളും രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷകളും പരിഗണിച്ച് അര്‍ഹമായവയ്ക്ക് അംഗീകാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി. എല്ലാ സ്‌കാനിങ് സെന്ററുകളും നിയമം അനുശാസിക്കുന്ന വിധത്തിലുള്ള രജിസ്റ്ററുകളും ഫോറങ്ങളും കൃത്യമായി സൂക്ഷിക്കണം. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിക്കും. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അധ്യക്ഷയായി.

ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.വിപി രാജേഷ്, ഡോ.കെഎ മെഹര്‍ബാന്‍, ഡോ.പിഅബ്ദുള്‍ സമദ്, ജില്ലാ മാസ്മീഡിയ ഓഫീസര്‍ പി രാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, സാമൂഹിക പ്രവര്‍ത്തക സജ്ന മോള്‍ ആമിയന്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #scanningcenters #malappuram

മലപ്പുറം ജില്ലയിൽ ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം തടയുന്നതിനായുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഉപദേശക സമിതി യോഗത്തില്‍ ത...    Read More on: http://360malayalam.com/single-post.php?nid=4223
മലപ്പുറം ജില്ലയിൽ ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം തടയുന്നതിനായുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഉപദേശക സമിതി യോഗത്തില്‍ ത...    Read More on: http://360malayalam.com/single-post.php?nid=4223
സ്‌കാനിങ് സെന്ററുകളില്‍ കര്‍ശന പരിശോധനയ്ക്ക് തീരുമാനം മലപ്പുറം ജില്ലയിൽ ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണയം തടയുന്നതിനായുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്