വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ അനുമതി വേണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പോലീസിനു നൽകിയ സാഹചര്യത്തിലാണ് സ്റ്റേഷൻ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന നിർദേശവും പോലീസിനു ലഭിച്ചിട്ടുണ്ട്.

മരണം നടന്നാൽ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ചടങ്ങുകൾ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാർ എഴുതിനൽകണം. വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകൾ പങ്കെടുക്കുന്ന ഏതു ചടങ്ങും പോലീസിനെ അറിയിക്കണം.

#360malayalam #360malayalamlive #latestnews

വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല......    Read More on: http://360malayalam.com/single-post.php?nid=422
വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല......    Read More on: http://360malayalam.com/single-post.php?nid=422
വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ അനുമതി വേണം. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്