110 കെവി വൈദ്യുതി പ്രവഹിക്കും

നിലമ്പൂര്‍, എടക്കര 66 കെവി സബ് സ്റ്റേഷനുകളിലേക്ക് മലപ്പുറം 110 കെവി സബ് സ്റ്റേഷനില്‍ നിന്നും വൈദ്യുതിയെത്തിക്കുന്ന ലൈനിന്റെ ശേഷി 110 കെവിയായി ഉയര്‍ത്തുന്നതിന്റെയും നിലമ്പൂര്‍, എടക്കര സബ് സ്റ്റേഷനുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെയും  ഭാഗമായി അമിത വൈദ്യുതി കടത്തിവിടുമെന്നതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്.  സബ് സ്‌റ്റേഷനുകളും ലൈനുകളും ചാര്‍ജ്ജ് ചെയ്യുന്നതിന്റെ ഭാഗമായി 66 കെവി വൈദ്യുതിയ്ക്ക് പകരം 110 കെവി വൈദ്യുതി പ്രവഹിക്കുമെന്നതിനാല്‍ മെയ് അഞ്ച് മുതലാണ് മുന്‍കരുതല്‍ നിര്‍ദേശം. പൊതുജനങ്ങള്‍ വൈദ്യുതി ലൈനില്‍ നിന്നും  അകലം പാലിക്കണമെന്നും അസ്വഭാവികത ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം നല്‍കണമെന്നും കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 9496010585, 9496010588.

#360malayalam #360malayalamlive #latestnews #covid #malappuram

നിലമ്പൂര്‍, എടക്കര 66 കെവി സബ് സ്റ്റേഷനുകളിലേക്ക് മലപ്പുറം 110 കെവി സബ് സ്റ്റേഷനില്‍ നിന്നും വൈദ്യുതിയെത്തിക്കുന്ന ലൈനിന്റെ...    Read More on: http://360malayalam.com/single-post.php?nid=4206
നിലമ്പൂര്‍, എടക്കര 66 കെവി സബ് സ്റ്റേഷനുകളിലേക്ക് മലപ്പുറം 110 കെവി സബ് സ്റ്റേഷനില്‍ നിന്നും വൈദ്യുതിയെത്തിക്കുന്ന ലൈനിന്റെ...    Read More on: http://360malayalam.com/single-post.php?nid=4206
110 കെവി വൈദ്യുതി പ്രവഹിക്കും നിലമ്പൂര്‍, എടക്കര 66 കെവി സബ് സ്റ്റേഷനുകളിലേക്ക് മലപ്പുറം 110 കെവി സബ് സ്റ്റേഷനില്‍ നിന്നും വൈദ്യുതിയെത്തിക്കുന്ന ലൈനിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്