സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.ടി.പി.സി ആർ ടെസ്റ്റിന്റെ നിരക്ക് സർക്കാർ കുറച്ചതോടെ പരിശോധന നടത്താൻ ചില ലാബുകൾ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതിനെത്തുടർന്ന് ചില ലാബുകൾ ടെസ്റ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നതായിശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിശദമായ ഒരു പഠനത്തിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയത് എന്ന് മനസ്സിലാക്കണം. വിപണി നിരക്കിനെ അടിസ്ഥാനമാക്കിഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങൾക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താൻ ആവശ്യമായ മനുഷ്യവിഭവം കൂടെ കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്.

ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാവുന്നതാണ്. പക്ഷേ, ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഒരു കാരണവശാലും എടുക്കാൻ പാടില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അത്തരമൊരു നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്.

ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതുമായി പൂർണമായും സഹകരിക്കുന്നുണ്ട്. അല്ലാത്തവരും സഹകരിക്കണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ടെസ്റ്റ് നടത്തുന്നതിൽ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സർക്കാറിന് അംഗീകരിക്കാൻ സാധിക്കില്ല. ആർ ടി പി സി ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നു എന്ന വാർത്തയും വന്നു. 'ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇത്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും' - മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

#360malayalam #360malayalamlive #latestnews #covid #privatelab

സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.ടി.പി.സി ആർ ടെസ്റ്റിന്റെ നിരക്ക്...    Read More on: http://360malayalam.com/single-post.php?nid=4185
സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.ടി.പി.സി ആർ ടെസ്റ്റിന്റെ നിരക്ക്...    Read More on: http://360malayalam.com/single-post.php?nid=4185
സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.ടി.പി.സി ആർ ടെസ്റ്റിന്റെ നിരക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്