ഡൊമിസിലറി കോവിഡ് കെയർ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികളാരംഭിച്ചു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കോവിഡ്  രോഗബാധിതരെ പാർപ്പിക്കാൻ ഡൊമിസിലറി കോവിഡ് കെയർ സെന്റർ (ഡിസിസി) ആരംഭിക്കുന്നതിനുള്ള  നടപടികളാരംഭിച്ചു.  പുത്തന്‍പള്ളി  കെ.എം.എം  ഇംഗ്ലീഷ് സ്കൂളില്‍ 100 കിടക്കകളുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. 


 ബ്ലോക്ക് പഞ്ചായത്ത് അടിയന്തിര ഭണസമിതി യോഗം കഴിഞ്ഞ ദിവസം ഡി.സി.സി ആരംഭിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടർ  കേന്ദ്രം ഏറ്റെടുക്കാനായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക്‌ നിർദേശം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടേയും, ജീവനക്കാരുടേയും, സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍  സെന്ററിന്റെ  ശുചീകരണം പൂർത്തിയാക്കി.


24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും  ഉടൻ പ്രവർത്തനം തുടങ്ങും.  ഡിസിസിയിലേക്ക് രോഗികളെ കൊണ്ടുവരാൻ പ്രത്യേക വാഹനവും  ഭക്ഷണത്തിനായി  ജനകീയ ഹോട്ടലും പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഡിസിസിയുടെ  നടത്തിപ്പിന്‌ ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധ സേനയും രൂപീകരിക്കും. 

ബ്ലോക്ക്പഞ്ചായത്ത് പരിധിയില്‍ കോവിഡ് മാനദണ്ഡങ്ങളും നിബന്ധനകളും ഉറപ്പാക്കാൻ  ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ  സേവനം ലഭ്യമാക്കുന്നതിനും   ദിവസവും എല്ലാ ഡിവിഷനുകളിലെയും സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു. 

പോസ്റ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെന്റർ സജ്ജമാക്കുന്നതെന്നും  ജില്ലാ ദുരന്ത നിവാരണ സമിതിയുടെ അനുമതി ലഭ്യമാകുന്ന മുറക്ക് സെന്റർ ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായി  ബ്ലോക്ക് പഞ്ചായത്ത്   പ്രസിഡന്‍റ് അഡ്വ.ഇ.സിന്ധു പറഞ്ഞു.

#360malayalam #360malayalamlive #latestnews #perumbadappublock #covid

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കോവിഡ് രോഗബാധിതരെ പാർപ്പിക്കാൻ ഡൊമിസിലറി കോവിഡ് കെയർ സെന്റർ (ഡിസിസി) ആരംഭിക്കുന്നതിന...    Read More on: http://360malayalam.com/single-post.php?nid=4179
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കോവിഡ് രോഗബാധിതരെ പാർപ്പിക്കാൻ ഡൊമിസിലറി കോവിഡ് കെയർ സെന്റർ (ഡിസിസി) ആരംഭിക്കുന്നതിന...    Read More on: http://360malayalam.com/single-post.php?nid=4179
ഡൊമിസിലറി കോവിഡ് കെയർ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികളാരംഭിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കോവിഡ് രോഗബാധിതരെ പാർപ്പിക്കാൻ ഡൊമിസിലറി കോവിഡ് കെയർ സെന്റർ (ഡിസിസി) ആരംഭിക്കുന്നതിനുള്ള നടപടികളാരംഭിച്ചു. പുത്തന്‍പള്ളി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്