ഇന്ത്യക്ക് അടിയന്തിര സഹായമെത്തിക്കാന്‍ ഖത്തര്‍

കോവിഡ് രണ്ടാം തരംഗത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഇന്ത്യക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍. ഖത്തര്‍ അമീറിന്റെ തീരുമാനം ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ ഔദ്യോഗിക പേജില്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണുണ്ടാവുകയെന്ന് വ്യക്തമല്ല. വലിയ അളവ് ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് എംബസി ഇന്ന് പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

പുതിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഖത്തര്‍ വിദേശകാര്യ സെക്രട്ടറി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ ദീപക് മിത്തലിനെയും കണ്ടിരുന്നു.

#360malayalam #360malayalamlive #latestnews #covid

കോവിഡ് രണ്ടാം തരംഗത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഇന്ത്യക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍. ഖത്തര്‍ അമീ...    Read More on: http://360malayalam.com/single-post.php?nid=4157
കോവിഡ് രണ്ടാം തരംഗത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഇന്ത്യക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍. ഖത്തര്‍ അമീ...    Read More on: http://360malayalam.com/single-post.php?nid=4157
ഇന്ത്യക്ക് അടിയന്തിര സഹായമെത്തിക്കാന്‍ ഖത്തര്‍ കോവിഡ് രണ്ടാം തരംഗത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഇന്ത്യക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍. ഖത്തര്‍ അമീറിന്റെ തീരുമാനം ഖത്തര്‍ ന്യൂസ് ഏജന്‍സി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്