എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു

സംസ്ഥാനത്തെ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചു.

നിരവധി വിദ്യാർത്ഥികൾ ഒരേ സമയം മൗസും കീബോർഡും ഉപയോഗിക്കുന്നത് കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. മാത്രമല്ല കമ്പ്യൂട്ടർ ലാബിൽ സാമൂഹിക അകലം പാലിക്കാനും കൊവിഡ് മാർഗനിർദ്ദേശങ്ങൾ അനുസരിക്കാനും ബുദ്ധിമുട്ടാണെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടി. തുടർന്നാണ് പരീക്ഷ മാറ്റിയത്.

ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തെ മാറ്റി വച്ചിരുന്നു. 28 ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. 28 -ആം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ നിലവിലെ കോവിഡ്‌ വ്യാപന സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

#360malayalam #360malayalamlive #latestnews #sslc#covid

സംസ്ഥാനത്തെ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷ...    Read More on: http://360malayalam.com/single-post.php?nid=4141
സംസ്ഥാനത്തെ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷ...    Read More on: http://360malayalam.com/single-post.php?nid=4141
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു സംസ്ഥാനത്തെ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്