38 പാപ്പാന്മാർക്ക് കോവിഡ്; ആനത്താവളം അടച്ചിടാൻ നിർദേശം

ഗുരുവായൂർ ആനത്താവളത്തിൽ 32 പാപ്പാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.

ആറ്‌ പാപ്പാന്‍മാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ  ആര്‍ടിപിസിആര്‍ പരിശോധനയിലാണ് 32 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചത്. പരിശോധന നടത്തിയ മുഴുവന്‍ പേരുടെയും ഫലം അറിവായിട്ടില്ല. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.

പാപ്പാന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ആനത്താവളത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു.  അക്രമകാരിയായ ആനകളുടെ പാപ്പാന്‍മാരും ഇക്കൂട്ടത്തിലുണ്ട്.അതുകൊണ്ട് അവര്‍ നിരീക്ഷണം കഴിഞ്ഞ് വരുന്നതുവരെ ആനകളെ പരിപാലിക്കാന്‍ പകരം പാപ്പാന്‍മാരെ നിയോഗിച്ചിരിക്കുകയാണ് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആനത്താവളം അടച്ചിടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

#360malayalam #360malayalamlive #latestnews #covid #guruvayooraanakotta

ഗുരുവായൂർ ആനത്താവളത്തിൽ 32 പാപ്പാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തിൽ...    Read More on: http://360malayalam.com/single-post.php?nid=4136
ഗുരുവായൂർ ആനത്താവളത്തിൽ 32 പാപ്പാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തിൽ...    Read More on: http://360malayalam.com/single-post.php?nid=4136
38 പാപ്പാന്മാർക്ക് കോവിഡ്; ആനത്താവളം അടച്ചിടാൻ നിർദേശം ഗുരുവായൂർ ആനത്താവളത്തിൽ 32 പാപ്പാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്