സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം

മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്  കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇടപെടൽ ഉണ്ടായില്ല. മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും റൈഹാന വ്യക്തമാക്കി. സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും ആശുപത്രിയേക്കാൾ ഭേദം ജയിലാണന്നും റൈഹാന ചൂണ്ടിക്കാട്ടി. സിദ്ധീഖ് കാപ്പനെ ശൗചാലയത്തിൽ പോലും പോകാൻ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. നാലു ദിവസമായി കാപ്പൻ ഭക്ഷണം കഴിച്ചിട്ടില്ലന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ദിഖ് കാപ്പന്റെ ദുരവസ്ഥയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയിൽ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ പരാതിയിൽ അഡ്വ വിൽസ് മാത്യൂസാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്തയച്ചത്.

സിദ്ദീഖ് കാപ്പൻ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശൗചാലയത്തിലും പോയിട്ടില്ലെന്നും ഭാര്യ പരാതിപ്പെട്ടു. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മരിച്ചു പോയേക്കാമെന്നും കത്തിൽ പറയുന്നു. ഉത്തർപ്രദേശ് മഥുരയിലെ മെഡിക്കൽ കോളജിലാണ് സിദ്ദിഖ് കാപ്പന്റെ ചികിത്സ. അടിയന്തരമായി ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഇതേ സമയം യുപി പൊലീസിൻ്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പൻ്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ്  ജസ്റ്റിസ്  എൻ.വി. രമണയ്ക്ക് പതിനൊന്ന് എം.പിമാർ സംയുക്തമായി കത്ത് നൽകി. എം.പിമാരായ കെ. സുധാകരൻ,കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി,എൻ.കെ പ്രേമചന്ദ്രൻ,പി വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ്  ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ഒപ്പിട്ടിരിക്കുന്നത്. 

ഹാഥ്​റസിൽ സവർണ യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ ദലിത്​ പെൺകുട്ടിയുടെ ​ വീട്​ സന്ദർശിക്കുന്നതിനിടെയാണ് മലയാളി മാധ്യമ പ്രവർത്തകൻ സീദ്ദീഖ്​ കാപ്പനെ ഉത്തർപ്രദേശ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്.

#360malayalam #360malayalamlive #latestnews #sideeqkappan

മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. മുഖ്യമന്ത്രിയു...    Read More on: http://360malayalam.com/single-post.php?nid=4106
മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. മുഖ്യമന്ത്രിയു...    Read More on: http://360malayalam.com/single-post.php?nid=4106
സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്