കോവിഡ് വ്യാപനം; എടപ്പാൾ കണ്ടെയ്മെൻ്റ് സോണിൽ

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ  കോവിഡ് 19 വ്യാപനം രൂക്ഷമായതിനാൽ ജില്ലാ കലക്ടർ കെ.ഗോപാല കൃഷ്ണൻ 1, 13, 15 വാർഡ് ഒഴികെ പഞ്ചായത്തിലെ മറ്റ് എല്ലാ വാർഡുകളും കണ്ടെയിന്റ്മെൻ്റ് സോണാക്കി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡിലും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന  സാഹചര്യത്തിലാണ് കണ്ടെയ്മെൻ്റ് സോണാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. 

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നാം നിർബന്ധിതമായിരിക്കുന്നു. കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കമുള്ളവർ നിർബന്ധമായും നിരീക്ഷണത്തിൽ പോകേണ്ടതാണ്. നിരീക്ഷണത്തിൽ ഇരിക്കേണ്ടവർ പുറത്ത് ഇറങ്ങി നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ അവർക്കെതിരെ കർശ്ശന നടപടികൾ കൈക്കൊള്ളുന്നതാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും ഏവരുടെയും പിൻതുണ ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്നും എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഭ്യർത്ഥിച്ചു.

#360malayalam #360malayalamlive #latestnews #covid

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 വ്യാപനം രൂക്ഷമായതിനാൽ ജില്ലാ കലക്ടർ കെ.ഗോപാല കൃഷ്ണൻ...    Read More on: http://360malayalam.com/single-post.php?nid=4103
എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 വ്യാപനം രൂക്ഷമായതിനാൽ ജില്ലാ കലക്ടർ കെ.ഗോപാല കൃഷ്ണൻ...    Read More on: http://360malayalam.com/single-post.php?nid=4103
കോവിഡ് വ്യാപനം; എടപ്പാൾ കണ്ടെയ്മെൻ്റ് സോണിൽ എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 വ്യാപനം രൂക്ഷമായതിനാൽ ജില്ലാ കലക്ടർ കെ.ഗോപാല കൃഷ്ണൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്