കോവിഡ് പ്രതിരോധം: പഞ്ചായത്തുകൾക്കുള്ള മാർഗനിർദ്ദേശം പുറത്തിറക്കി

കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ് തല കമ്മിറ്റികൾ അടിയന്തരമായി പുനസംഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. 

രോഗലക്ഷണമുള്ളവരെയും രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും കർശനമായി ആർ. ടി. പി. സി. ആർ ടെസ്റ്റിന് വിധേയമാക്കുന്നതിന് വാർഡ്തല കമ്മിറ്റികൾ ആവശ്യമായ നടപടി സ്വീകരിക്കും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചാൽ രോഗിയെ നിർബന്ധമായും സമീപത്തെ സി. എഫ്. എൽ. ടി. സിയിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം.

രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ സാമൂഹ്യാകലം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. സെക്ടറൽ മജിസ്‌ട്രേറ്റുമാർ, പോലീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ, ആശാവർക്കർ എന്നിവരുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് നിർദ്ദേശമുണ്ട്. അതിഥി തൊഴിലാളികളെ ആർ. ടി. പി. സി. ആർ ടെസ്റ്റിന് വിധേയരാക്കുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത്, വാർഡ്തല കമ്മിറ്റികൾ സ്വകീരിക്കണം.

 ലേബർ ക്യാമ്പുകളിൽ രോഗം സ്ഥിരീകരിച്ചാൽ അവിടം ക്‌ളസ്റ്ററുകളായി തിരിച്ച് കർശന നിരീക്ഷണവും ബോധവത്ക്കരണവും നടത്തണം. വയോജനങ്ങൾ, സാന്ത്വന ചികിത്‌സയിലുള്ളവർ, ജീവിതശൈലി രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, തീരദേശവാസികൾ, ചേരിപ്രദേശങ്ങളിൽ കഴിയുന്നവർ, കെയർ ഹോമിലെ അന്തേവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വാർഡ് തല കമ്മിറ്റികൾ ബോധവത്ക്കരണ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ മുൻഗണന നൽകണം.

ഈ വിഭാഗങ്ങൾക്കിടയിൽ കോവിഡ് ടെസ്റ്റ് യഥാവിധി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പഞ്ചായത്തുതല റാപ്പിഡ് റെസ്‌പോൺസ് ടീമിനെ ശക്തിപ്പെടുത്താൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. ഒരു പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുതലായി കണ്ടെത്തിയാൽ രോഗവ്യാപനം തടയുന്നതിന് കണ്ടെ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് നടപടികൾ ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹായത്തോടെ ഗ്രാമപഞ്ചായത്തുകൾ സ്വീകരിക്കണം.

പി. എച്ച്. സി, സി. എച്ച്. സികളിൽ നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശേഖരിച്ച് കോവിഡ് ജാഗ്രതാ പോർട്ടലിൽ പഞ്ചായത്തുകൾ അപ്‌ലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത പഞ്ചായത്തു സെക്രട്ടറിമാർ ഉറപ്പുവരുത്തണം. കോവിഡ് രോഗവ്യാപനം കൂടുതലായി കാണുന്ന പ്രദേശങ്ങൾ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ജിയോമാപ്പിംഗ് നടത്തണം.

ക്വാറന്റീൻ കേന്ദ്രങ്ങൾ, സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി.സികൾ, ഡി.ഡി.സികൾ എന്നിവിടങ്ങളിലെ മാലിന്യം നിലവിലെ സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്തുകൾ സ്വീകരിക്കണം. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മാളുകൾ, സിനിമ തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

വിവാഹ, മരണാനന്തരചടങ്ങുകൾ, മറ്റു ഒത്തുചേരലുകൾ എന്നിവയിൽ അനുവദിക്കപ്പെട്ട എണ്ണം ആളുകൾ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്നും പഞ്ചായത്ത്, വാർഡ്തല കമ്മിറ്റികൾ നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

#360malayalam #360malayalamlive #latestnews #covid #kerala

കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗന...    Read More on: http://360malayalam.com/single-post.php?nid=4097
കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗന...    Read More on: http://360malayalam.com/single-post.php?nid=4097
കോവിഡ് പ്രതിരോധം: പഞ്ചായത്തുകൾക്കുള്ള മാർഗനിർദ്ദേശം പുറത്തിറക്കി കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ് തല തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്