ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്

ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്.  പ്രത്യേക വിമാനങ്ങൾക്കും കുവൈത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് പൂർണമായും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇയിൽനിന്നും ഒമാനിൽനിന്നുമുള്ള യാത്രാ വിലക്കും ഇന്ന് മുതൽ നിലവിൽ വരും.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായതിനു പിറകെയാണ് കുവൈത്ത് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കു പുറമെ മറ്റ് 33 രാജ്യങ്ങൾക്കും നേരത്തെ തന്നെ  വിലക്ക് ഏർപ്പെടുത്തിയിരുന്നു.

എന്നാൽ, ആരോഗ്യ പ്രവർത്തകർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് വന്ദേഭാരത് സർവീസ് വഴി കുവൈത്തിലേക്കെത്താൻ അനുമതിയുണ്ടായിരുന്നു. ഇതുകൂടി തടഞ്ഞാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരും.

#360malayalam #360malayalamlive #latestnews #covid #india

ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്. പ്രത്യേക വിമാനങ്ങൾക്കും കുവൈത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില...    Read More on: http://360malayalam.com/single-post.php?nid=4089
ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്. പ്രത്യേക വിമാനങ്ങൾക്കും കുവൈത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില...    Read More on: http://360malayalam.com/single-post.php?nid=4089
ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത് ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്. പ്രത്യേക വിമാനങ്ങൾക്കും കുവൈത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് പൂർണമായും വിലക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്