മാസ്കിടാത്തവരെ കായികമായി നേരിടുമെന്ന് പോലീസ് പരസ്യ ഭീഷണി: തെരഞ്ഞെടുപ്പ് സമയത്ത് പോലീസ് മാമൻമാർ എവിടെയായിരുന്നുവെന്ന് പൊതുജനം

നിരവധി വൈറൽ പോസ്റ്റുകൾ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസിന്റെ ഫേസ്ബുക്ക് വീണ്ടും മറുപടി കമന്റുകൾ കൊണ്ട്  വയറലാവുകയാണ്. പേജിൽ ഉരുളക്ക് ഉപ്പേരി കൊടുക്കുന്നതു പോലെയാണ് പൊതുജനങ്ങളുടെ പൊങ്കാല നടക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്തെ കൊറോണ ചട്ടലംഘനങ്ങൾക്ക് നേരെ പോലീസ് നടത്തിയ കണ്ണടക്കൽ നയത്തെ വിമർശിച്ച് കൊണ്ടാണ് കമന്റുകൾ നിറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയക്കാർ കോവിഡ് പ്രോട്ടോക്കോൾ പരസ്യമായി  ലംഘിക്കുമ്പോൾ പോലീസ് മാമൻമാർ എവിടെയായിരുന്നു എന്നാണ് ചോദിക്കുന്നത്.  പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ 3500ൽ അധികം കമന്റുകളാണ് വന്നത്. വന്ന കമന്റുകളുടെ 90%വും തിരഞ്ഞെടുപ്പ് കാലത്തെ പോലീസ് നടപടിയെ വിമർശിച്ചുകൊണ്ടാണ്.

''ഇനിയും പിടിച്ചില്ലേൽ കയ്യേൽ നിക്കത്തില്ല. അതോണ്ടാ ..മാമനോട് ഒന്നും തോന്നല്ലേ 😌'' എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ ''ഇപ്പോഴും മാസ്ക് വെക്കാതെയും താടിക്ക് മാസ്ക്‌ വെച്ചും ആവശ്യമില്ലാതെ കൂട്ടുകൂടുന്നവരേയും, കറങ്ങാനിറങ്ങുന്നവരേയും ശ്രദ്ധയിൽപെടുന്നുണ്ട്. അത്തരക്കാർക്കെതിരെ നിയമപരമായും ആവശ്യമെങ്കിൽ കായികപരമായും ഞങ്ങൾ നടപടികൾ സ്വീകരിക്കുന്നതാണ്''  എന്നാണ് എഴുതിയിരിക്കുന്നത്. ഫഹദ് ഫാസിൽ മുഖ്യ കഥാപാത്രമായെത്തിയ പുതിയ മലയാള ചലച്ചിത്രമായ ജോജിയിലെ പ്രശസ്തമായ ഡയലോഗ് സീനാണ്  ട്രോൾ പോസ്റ്റായി പൊലീസ് ഉപയോഗിച്ചിരിക്കുന്നത്.

ഇതിൽ ''കായികമായി'' എന്ന പദമാണ് ജനങ്ങളെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത്. ''മാമനോടൊന്നും തോനല്ലെ'' എന്ന പോലീസ് ഭാഷ്യത്തിന് അതേ മാമൻ പ്രയോഗത്തിലും ഭാഷയിലും സരസമായ ശൈലിയിലും തന്നെയാണ് ഏറെ പേരും മറുപടി നൽകുന്നത്.

അതിൽ ഒരു മറുപടി ഇങ്ങനെ:

അല്ല , ഈ തിരഞ്ഞെടുപ്പ് സമയത്ത് ഈ മാമൻമാരെവെടെയായിരുന്നു...? താടിക്ക് കോണം എടുത്തോര് മാത്രമല്ല. ഒര് കളറ്ള്ള കോണം പോലെള്ള തുണി കോല്മ്മെ ചുറ്റി ഹെൽമറ്റും മാസ്കും ഇടാതെ മൂന്നാളേം വെച്ച് സൈലൻസറും അഴിച്ച് വെച്ച് എയർ ഹോണും അടിച്ച് ഒച്ചീം വിളീം കൂട്ടി ''പ്രചരണം'' എന്നപേരിൽ റോഡില്  അഭ്യാസം മുഴുവൻ കാട്ടിയപ്പോ, 20 ആള് കൂടാൻ പറഞ്ഞെടുത്ത് 2000പേര് കൂടിയപ്പോ, ജാഥയും ജാഥമ്മെ ജാഥയും നടത്തിയപ്പൊ, വീട് വീടാന്തരം കേറിയിറങ്ങി കോവിഡ് വിതരണം ചെയ്തപ്പൊ ഈ മാമാമാര് എവിടാർന്നു.? കുന്തോം പിടിച്ച് മിണ്ടാതെ അവർക്ക് കാവല് നിന്ന്...... ന്ന്ട്ട് പ്പൊ ഓര് പരത്തിയ കോവിഡ് മൂലം നാട്ടേര് മൊത്തം പൊല്ലാപ്പിലായപ്പൊ അവർക്കും അവരുടെ നേതാക്കൻമാർക്കും എതിരെ പ്രേരണാകുറ്റത്തിന് വരെ നടപടി എടുക്കാൻ വകുപ്പ് കയ്യിലുണ്ടായിട്ടും (KEDO 2020 4(2)a, 4(2)d, 4(2)e, 4(2)i, 4(2)h, 6) ഒരു ചെറുവിരൽപോലും അനക്കാതെ മാമാ ''പണി'' മാത്രം ചെയ്ത് നോക്കി നിന്നിട്ട് ഇപ്പൊ കൈതരിപ്പ് മാറ്റാൻ നാട്ടാര്ടെ നെഞ്ചത്തോട്ട്....നാണല്യേ മാമാ ങ്ങക്ക്....?കോവിഡ് കാലത്ത് ഇത്രേം പറഞ്ഞിട്ടും മാസ്കിടാത്തോനെ നല്ല തല്ല് തല്ല തന്നെ വേണം അതില് എതിരഭിപ്രായം ഇല്ല. പക്ഷേഇലക്ഷൻ കാലത്ത് കോവിഡ് പരത്യോരെ തല്ലീലെങ്കി മാണ്ട ഓരെ മുഴുൻ ഫോട്ടോയും വീഡിയോയും വരെ നിങ്ങടെ കയ്യിലുണ്ടായിട്ടും ഒരു കടലാസ് നടപടി പോലും എടുക്കാത്തമാമന്റെ ഇപ്പോഴത്തെ ആവേശം കാണുമ്പൊള്ണ്ടല്ലൊ മാമ ഞങ്ങളെ പോലുള്ളോർക്ക് ങ്ങളോട് ഇങ്ങനെ ഒക്കെ പറയാതോണത് സ്വാഭാവികല്ലെ......?അതൊരു കുറ്റാണോ മാമാ....ങ്ങള് ചെയ്ത നല്ലേനൊക്കെ മ്മള്സെല്യൂട്ടടിച്ചീണ്ട്. പക്ഷ്യേങ്കിങ്ങള് ബെടക്ക് ചെയ്താ അതും മ്മള് പറ്യൂം. ഇലക്ഷന് ങ്ങള് കാട്ട്യേത് മാമാപണ്യെന്നേണ്. അയ്ല് പെര്ത്ത് വെഷമോണ്ട്. അതോണ്ടാണിത്രീം പറഞ്ഞത്. അതല്ല ഞിപ്പൊ ങ്ങനെ ഒര് പോസ്റ്റ്ട്ടാലും ങ്ങള് തല്ലൊ? ന്നാ വെറും തല്ലക്കണ്ട തല്ല്യങ്ങ്ട് കൊന്നാളിം...അതാ നല്ലത്. "

പോലീസിന്റെ പോസ്റ്റ് കാണാനും കൂടുതൽ കമന്റുകൾ വായിക്കാനും 

👇 ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://m.facebook.com/story.php?story_fbid=3814826955279432&id=124994060929425

#360malayalam #360malayalamlive #latestnews #covid #keralapolice

നിരവധി വൈറൽ പോസ്റ്റുകൾ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസിന്റെ ഫേസ്ബുക്ക് വീണ്ടും മറുപടി കമന്റുകൾ കൊണ്ട് വയറലാവുകയാണ്. പേജിൽ ഉരുളക്...    Read More on: http://360malayalam.com/single-post.php?nid=4072
നിരവധി വൈറൽ പോസ്റ്റുകൾ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസിന്റെ ഫേസ്ബുക്ക് വീണ്ടും മറുപടി കമന്റുകൾ കൊണ്ട് വയറലാവുകയാണ്. പേജിൽ ഉരുളക്...    Read More on: http://360malayalam.com/single-post.php?nid=4072
മാസ്കിടാത്തവരെ കായികമായി നേരിടുമെന്ന് പോലീസ് പരസ്യ ഭീഷണി: തെരഞ്ഞെടുപ്പ് സമയത്ത് പോലീസ് മാമൻമാർ എവിടെയായിരുന്നുവെന്ന് പൊതുജനം നിരവധി വൈറൽ പോസ്റ്റുകൾ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസിന്റെ ഫേസ്ബുക്ക് വീണ്ടും മറുപടി കമന്റുകൾ കൊണ്ട് വയറലാവുകയാണ്. പേജിൽ ഉരുളക്ക് ഉപ്പേരി കൊടുക്കുന്നതു പോലെയാണ് പൊതുജനങ്ങളുടെ പൊങ്കാല നടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ കൊറോണ ചട്ടലംഘനങ്ങൾക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്