ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി ; 24 ന് പ്രാബല്യത്തില്‍വരും

ഒമാന് പിന്നാലെ യു.എ.ഇ യും ഇന്ത്യയിൽ നിന്നുള്ളവർക്ക് താൽകാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നു. ഈ മാസം 24 മുതൽ വിലക്ക് പ്രാബല്യത്തിലാകും. ശനിയാഴ്ച മുതൽ 10 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്.

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്കും ഇതുവഴി ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇത് സംബന്ധിച്ച് എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാനക്കമ്പനികൾ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ എടുക്കരുതെന്ന് നിർദേശിച്ചു കൊണ്ട് വിവിധ വിമാനക്കമ്പനികൾക്ക് ഇ മെയിൽ സന്ദേശം ലഭിച്ചതായാണ് വിവരം.പത്തുദിവസത്തിനു ശേഷം ഇന്ത്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാവും വിലക്ക് നീട്ടുന്ന കാര്യം പരിഗണിക്കുക.

ഇന്ത്യ, പാക്‌സ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന്  വിലക്കേര്‍പ്പെടുത്തിയാതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏപ്രില്‍ 24 വൈകീട്ട് 6 മുതലാണ് ഒമാനിൽ ഇന്ത്യക്കാർക്ക് നിരോധനം നിലവില്‍ വരിക. ഇതിനു പിന്നാലെയാണ് യു.എ.ഇ യും ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

ഇതിനിടെ,ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിനം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത രാജ്യമായി ഇന്ത്യ മാറി. അമേരിക്കയെ മറികടന്നാണ് ഇന്ത്യ കോവിഡ് മാപ്പിൽ ഏറ്റവും മുന്നിലെത്തിയത്.

#360malayalam #360malayalamlive #latestnews #gulf #covid

ഒമാന് പിന്നാലെ യു.എ.ഇ യും ഇന്ത്യയിൽ നിന്നുള്ളവർക്ക് താൽകാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നു. ഈ മാസം 24 മുതൽ വിലക്ക് പ്രാബല്യത്തില...    Read More on: http://360malayalam.com/single-post.php?nid=4071
ഒമാന് പിന്നാലെ യു.എ.ഇ യും ഇന്ത്യയിൽ നിന്നുള്ളവർക്ക് താൽകാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നു. ഈ മാസം 24 മുതൽ വിലക്ക് പ്രാബല്യത്തില...    Read More on: http://360malayalam.com/single-post.php?nid=4071
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി ; 24 ന് പ്രാബല്യത്തില്‍വരും ഒമാന് പിന്നാലെ യു.എ.ഇ യും ഇന്ത്യയിൽ നിന്നുള്ളവർക്ക് താൽകാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നു. ഈ മാസം 24 മുതൽ വിലക്ക് പ്രാബല്യത്തിലാകും. ശനിയാഴ്ച മുതൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്