കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകണം; മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു

വാക്സിനേഷൻ സെന്ററുകളിലെത്തി  കോവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് അവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസയച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കിടപ്പുരോഗികൾ, അംഗപരിമിതർ, സാന്ത്വന ചികിത്സാ രോഗികൾ എന്നിവർക്ക് അവരവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്നാണ് ആവശ്യം.  ഇവർക്ക് വാക്സിനേഷൻ സെന്ററുകളിലെത്തി വാക്സിനെടുക്കാൻ അനാരോഗ്യം കാരണം കഴിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.  കേസ് മേയ് 28 ന് പരിഗണിക്കും.

#360malayalam #360malayalamlive #latestnews #vaccine

വാക്സിനേഷൻ സെന്ററുകളിലെത്തി കോവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് അവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാത...    Read More on: http://360malayalam.com/single-post.php?nid=4057
വാക്സിനേഷൻ സെന്ററുകളിലെത്തി കോവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് അവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാത...    Read More on: http://360malayalam.com/single-post.php?nid=4057
കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകണം; മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു വാക്സിനേഷൻ സെന്ററുകളിലെത്തി കോവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് അവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്