പെട്ടിമുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നു

മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്തെ മണ്ണ് വീണ്ടും ഇടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും കല്ലുകളും ഒലിച്ചിറങ്ങുന്നുണ്ട്.

വനത്തില്‍ വലിയ രീതിയില്‍ മഴ കനക്കുകയാണ്. ഇവിടെനിന്നുള്ള വെള്ളവും മണ്ണും ലയങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്കാണ് എത്തുന്നത്. അതിനാല്‍ പ്രദേശത്ത് നിന്ന് ആളുകളോട് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ മാത്രമേ സ്ഥലത്ത് നില്‍ക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നാറില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാവുകയാണ്. രാജമല മുതല്‍ പെട്ടിമുടിവരെയുള്ള ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തും മണ്ണ് ഇടിഞ്ഞുവീഴുന്നുണ്ട്. ഇന്ന് ആറുമണിവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്കുശേഷം വലിയ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. അതിനാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

#360malayalam #360malayalamlive #latestnews

മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്തെ മണ്ണ് വീണ്ടും ഇടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത...    Read More on: http://360malayalam.com/single-post.php?nid=405
മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്തെ മണ്ണ് വീണ്ടും ഇടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത...    Read More on: http://360malayalam.com/single-post.php?nid=405
പെട്ടിമുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നു മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്തെ മണ്ണ് വീണ്ടും ഇടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും കല്ലുകളും ഒലിച്ചിറങ്ങുന്ന..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്