സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. ഭൂരിഭാഗം വാക്സിനേഷന്‍ കേന്ദ്രങ്ങളും ഇന്ന് പ്രവര്‍ത്തിച്ചില്ല. കോട്ടയം ബേക്കര്‍ സ്കൂളില്‍ വാക്സിൻ ടോക്കണെ ചൊല്ലിഉന്തും തള്ളുമുണ്ടായി. വാക്സിനേഷന്‍ നടപടികളില്‍ ഏകോപനമില്ലെന്ന പരാതിയും വ്യാപകമാകുകയാണ്. വാക്സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന്‍ മുടങ്ങി. കോട്ടയം ബേക്കര്‍ സ്കൂളില്‍ വാക്സിനെടുക്കാനുള്ള കൂപ്പണിനായി ഇന്നും തിരക്കുണ്ടായി. ടോക്കണ്‍ നല്‍കുന്നതിലെ അപാകതയാണ് പ്രശ്നത്തിന് കാരണം. പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. മൂന്ന് ദിവസമായി തിരിക്കുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് 15 കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു വാക്സിനേഷന്‍. ജിമ്മി ജോര്‍ജ് സ്റ്റേഡിയം ഉള്‍പ്പെടെ ക്യാമ്പുകള്‍ മുടങ്ങി.

#360malayalam #360malayalamlive #latestnews

വാക്സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന്‍ ക്ഷാമം രൂക്ഷമായ...    Read More on: http://360malayalam.com/single-post.php?nid=4049
വാക്സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന്‍ ക്ഷാമം രൂക്ഷമായ...    Read More on: http://360malayalam.com/single-post.php?nid=4049
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം വാക്സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന്‍ മുടങ്ങി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്