കോവിഡ്: സംസ്ഥാന അതിർത്തിയിൽ പരിശോധന കർശനമാക്കി

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന അതിർത്തിയില്‍ പരിശോധന കർശനമാക്കി. അതിർത്തി കടന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നത് തുടരുന്നു. കോവിഡ് ജാഗ്രത പോർട്ടലിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്ന പുതിയ നിർദേശവും വന്നിട്ടുണ്ട്.

കേരളത്തിലേക്ക് പ്രവേശിക്കാൻ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിർബന്ധമാക്കിയതോടെയാണ് സംസ്ഥാന അതിർത്തികളിലെ പരിശോധന കർശനമാക്കിയത്. ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ പേർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇന്ന് അതിർത്തിയിലെത്തുന്നത്.  കോവിഡ് ജാഗ്രത പോർട്ടലിൽ തന്നെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നാണ് പുതിയ നിർദേശം.

ബസുകളിൽ എത്തുന്നവരുടെയും, ചരക്ക് വാഹനങ്ങളിലെ ജീവനക്കാരുടെയും രേഖകൾ വാളയാർ ചെക്ക്പോസ്റ്റിൽ നിലവിൽ പരിശോധിക്കുന്നില്ല. കാസർകോട് തലപ്പാടി ചെക്ക് പോസ്റ്റിൽ കേരള പൊലീസിന്റെ പരിശോധന ആരംഭിച്ചിട്ടില്ല. ഇടുക്കി ജില്ലയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ആര്‍.ടി.പി.സി.ആര്‍ എടുക്കാതെ വരുന്നവരെയും കടത്തി വിടുന്നുണ്ട്. തമിഴ്നാട്ടിലും, കേരളത്തിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിനാൽ വാഹനങ്ങൾ അതിർത്തിയിലെത്താൻ ഇടയില്ല.

#360malayalam #360malayalamlive #latestnews

കേരളത്തിലേക്ക് പ്രവേശിക്കാൻ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിർബന്ധമാക്കിയതോടെയാണ് സംസ്ഥാന അതിർത്തികളിലെ പരിശോധന കർശനമാക്കിയത്.......    Read More on: http://360malayalam.com/single-post.php?nid=4029
കേരളത്തിലേക്ക് പ്രവേശിക്കാൻ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിർബന്ധമാക്കിയതോടെയാണ് സംസ്ഥാന അതിർത്തികളിലെ പരിശോധന കർശനമാക്കിയത്.......    Read More on: http://360malayalam.com/single-post.php?nid=4029
കോവിഡ്: സംസ്ഥാന അതിർത്തിയിൽ പരിശോധന കർശനമാക്കി കേരളത്തിലേക്ക് പ്രവേശിക്കാൻ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിർബന്ധമാക്കിയതോടെയാണ് സംസ്ഥാന അതിർത്തികളിലെ പരിശോധന കർശനമാക്കിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്