കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന ഇന്ന് മുതൽ

സംസ്ഥാനത്ത് മാസ് കോവിഡ് ടെസ്റ്റ് ഇന്ന് ആംരഭിക്കും. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ഇന്നലെ 8126 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

വിപുലമായ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും പരിശോധിക്കും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗതം, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നീ മേഖലകളിലുള്ളവരെയും, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരെയും, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരെയാണ് പരിശോധിക്കുന്നത്. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തിയാകും പരിശോധന.




#360malayalam #360malayalamlive #latestnews

വിപുലമായ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്...    Read More on: http://360malayalam.com/single-post.php?nid=3980
വിപുലമായ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്...    Read More on: http://360malayalam.com/single-post.php?nid=3980
കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന ഇന്ന് മുതൽ വിപുലമായ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും പരിശോധിക്കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്