കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ശക്തമായ സംവിധാനം

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ കോവിഡ് നിയന്ത്രണ സംവിധാനങ്ങൾ ഏകോപിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മേൽനോട്ട ചുമതല തിരുവനന്തപുരം, നെടുമങ്ങാട് സബ് കളക്ടർമാർക്കു നൽകി. തദ്ദേശ സ്ഥാപനതലത്തിൽ സജ്ജീകരിക്കുന്ന ഡി.സി.സികൾ(ഡോമിസെൽ കെയർ സെന്ററുകൾ), സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി.സികൾ, കോവിഡ് ആശുപത്രികൾ എന്നിവയുടെ മേൽനോട്ട ചുമതല ജില്ലാ  വികസന കമ്മിഷണർക്കായിരിക്കും. 

കോവിഡ് പരിശോധന, സമ്പർക്ക പട്ടിക തയാറാക്കൽ, ക്വാറന്റൈൻ, പേഷ്യന്റ് മാനേജ്‌മെന്റ്, വാക്‌സിനേഷൻ തുടങ്ങിയവ ജില്ലാ മെഡിക്കൽ ഓഫിസറുടെ മേൽനോട്ടത്തിൽ ഊർജിതമാക്കും. ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊലീസ് വകുപ്പുകളുമായുള്ള ഏകോപനവും മറ്റു നടപടികളും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നിർവഹിക്കും.

#360malayalam #360malayalamlive #latestnews#covid#thiruvanthapuram

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നതിനുള്ള ...    Read More on: http://360malayalam.com/single-post.php?nid=3972
തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നതിനുള്ള ...    Read More on: http://360malayalam.com/single-post.php?nid=3972
കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ശക്തമായ സംവിധാനം തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ കോവിഡ് നിയന്ത്രണ സംവിധാനങ്ങൾ ഏകോപിപ്പിക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്