മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ല; ആരോഗ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കൽ കോളജിൽ നിന്ന് മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തതിൽ പ്രോട്ടോകോൾ ലംഘനമില്ല. വീട്ടിൽ സൗകര്യമുള്ളവരെ അങ്ങനെയാണ് ചികിത്സിക്കാറുള്ളത്. മുഖ്യമന്ത്രി വീട്ടിലും ക്വാറന്‍റൈനിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തി എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഷാൻ കൊടവണ്ടിയാണ് ഗവർണർക്ക് പരാതി നൽകിയത്.

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ബിജെപിയും ആരോപിച്ചു‍. നിയമം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ബിജെപി പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച മുഖ്യമന്ത്രി എങ്ങനെ റോഡ് ഷോ നടത്തി? എന്നാണ് കോവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണെന്ന് മുരളീധരന്‍ ആരോപിച്ചു.


#360malayalam #360malayalamlive #latestnews

നിയമം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ബിജെപി പ...    Read More on: http://360malayalam.com/single-post.php?nid=3962
നിയമം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ബിജെപി പ...    Read More on: http://360malayalam.com/single-post.php?nid=3962
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ല; ആരോഗ്യമന്ത്രി നിയമം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ബിജെപി പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്