റംസാൻ വ്രതം നോറ്റ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ സൗകര്യമൊരുക്കി പൊന്നാനി നഗരസഭ

 പരിശുദ്ധ റമദാനിൽ വ്രതം അനുഷ്ഠിച്ച രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ സൗകര്യമൊരുക്കി പൊന്നാനി നഗരസഭ. പൊന്നാനി സർക്കാർ താലൂക്ക് ആശുപത്രിയിലും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലുമാണ് നഗരസഭ നോമ്പുതുറ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിലാണ് നഗരസഭ നേരിട്ട് നോമ്പുതുറ നടത്തുന്നത്. പൊന്നാനിയിലെ വിവിധ വ്യക്തികളുടേയും സംഘടനകളുടേയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 നോമ്പുതറ ചടങ്ങിന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം തുടക്കം കുറിച്ചു. പരിശുദ്ധ റംസാനിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നഗരസഭ നടത്തുന്ന നോമ്പുതുറയ്ക്ക് മുഴുവൻ മനുഷ്യസ്നേഹികളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാക്കണമെന്ന് ചെയർമാൻ ശിവദാസ് ആറ്റുപുറം അഭ്യർത്ഥിച്ചു. കൗൺസിലർമാരായ സവാദ് കുണ്ടുങ്ങൽ, കെ. ഷാഫി, പി.വി നിഷാദ് എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnew#ponnaninagarasabha#ramdan

പരിശുദ്ധ റമദാനിൽ വ്രതം അനുഷ്ഠിച്ച രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ സൗകര്യമൊരുക്കി പൊന്നാനി നഗരസഭ. പൊന്നാനി സർക്കാർ ...    Read More on: http://360malayalam.com/single-post.php?nid=3943
പരിശുദ്ധ റമദാനിൽ വ്രതം അനുഷ്ഠിച്ച രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ സൗകര്യമൊരുക്കി പൊന്നാനി നഗരസഭ. പൊന്നാനി സർക്കാർ ...    Read More on: http://360malayalam.com/single-post.php?nid=3943
റംസാൻ വ്രതം നോറ്റ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ സൗകര്യമൊരുക്കി പൊന്നാനി നഗരസഭ പരിശുദ്ധ റമദാനിൽ വ്രതം അനുഷ്ഠിച്ച രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ സൗകര്യമൊരുക്കി പൊന്നാനി നഗരസഭ. പൊന്നാനി സർക്കാർ താലൂക്ക് ആശുപത്രിയിലും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലുമാണ് നഗരസഭ നോമ്പുതുറ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്