വിമാനത്താവള ദുരന്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണം : ആരോഗ്യ മന്ത്രി

കരിപ്പൂർ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡിനെയോ മഴയെയോ വകവയ്ക്കാതെ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരാണ് മലപ്പുറം കരിപ്പൂരിലെ പ്രദേശവാസികൾ. ഗൾഫിൽ നിന്ന് വന്നവരിൽ കൊവിഡ് പോസിറ്റീവ് രോഗികളുണ്ടെങ്കിൽ സ്ഥിതി സങ്കീർണമാകും. അതുകൊണ്ട് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായവർ
സ്വമേധയാ ക്വാറന്റീന് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചു. പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ദുരന്തത്തെ തുടർന്ന് ആശുപത്രികൾ നന്നായി പ്രതികരിച്ചു. ആവശ്യത്തിന് ആംബുലൻസുകളും മരുന്നുകളും ലഭ്യമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫിസിലെ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കണ്ട്രോൾ സെൽ നമ്പറുകൾ 04832733251,3252,3253, 2737857

#360malayalam #360malayalamlive #latestnews

കരിപ്പൂർ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ...    Read More on: http://360malayalam.com/single-post.php?nid=394
കരിപ്പൂർ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ...    Read More on: http://360malayalam.com/single-post.php?nid=394
വിമാനത്താവള ദുരന്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണം : ആരോഗ്യ മന്ത്രി കരിപ്പൂർ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്