കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലൻസ് അരക്കോടി രൂപ പിടിച്ചെടുത്തു

മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന്  വിജിലൻസ് അരക്കോടി രൂപ പിടിച്ചെടുത്തു. കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിലാണ് വിജിലൻസ് റെയ്ഡ് . വിജിലൻസ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

 രാവിലെ മുതല്‍ കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍  ഒരേ സമയത്താണ് റെയ്ഡ്. വിജിലൻസ് നേരത്തെ ഷാജിക്കെതിരെ കേസ് എടുത്തിരുന്നു. പൊതുപ്രവർത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്.  

#360malayalam #360malayalamlive #latestnews#knshaji

മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലൻസ് അരക്കോടി രൂപ പിടിച്ചെടുത്തു. കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ ...    Read More on: http://360malayalam.com/single-post.php?nid=3930
മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലൻസ് അരക്കോടി രൂപ പിടിച്ചെടുത്തു. കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ ...    Read More on: http://360malayalam.com/single-post.php?nid=3930
കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലൻസ് അരക്കോടി രൂപ പിടിച്ചെടുത്തു മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലൻസ് അരക്കോടി രൂപ പിടിച്ചെടുത്തു. കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്