കരിപ്പൂർ വിമാന അപകടത്തിൽ പൈലറ്റ് അടക്കം മരണം ആറായി; ഒട്ടേറെ പേർ അതീവ ഗുരുതരാവസ്ഥയിൽ

വിമാനത്തിൽ ഉണ്ടായിരുന്നവര്‍ക്കെല്ലാം ഗുരുതര പരിക്കുണ്ട്. മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്കാണ് യാത്രക്കാരെ എത്തിച്ചുകൊണ്ടിരിക്കുന്നത്. 

കരിപ്പൂർ: വിമാനാപകടത്തിൽ മരണം ആറായി. പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും മരിച്ചു. മലപ്പുറത്തെ ആശുപത്രിയിലെത്തിച്ച സ്ത്രീയും രണ്ട് കുട്ടികളും മരിച്ചെന്ന് മലപ്പുറം ഡിഎംഒ  സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.  പൈലറ്റ് ഡിവി സാഥെ,  കോഴിക്കോട് സ്വദേശികളായ  ഷറഫുദ്ദീൻ, രാജീവ് എന്നിവരെ  കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്. 


രക്ഷാപ്രവർത്തകര്‍ ആശുപത്രിയിലെക്ക് എത്തിക്കുന്ന ഭൂരിഭാഗം പേരുടേയും നില അതീവ ഗരുതരമാണ്. കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട  വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. യാത്രക്കാരുടെ ബന്ധുക്കൾക്ക് വിവരങ്ങൾക്കായി 0495 2376901,  04832719493  എന്നീ നമ്പറുകളിൽ ബന്ധപ്പെടാം 


#360malayalam #360malayalamlive #latestnews

കരിപ്പൂർ: വിമാനാപകടത്തിൽ മരണം ആറായി. പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും മരിച്ചു. മലപ്പുറത്തെ......    Read More on: http://360malayalam.com/single-post.php?nid=390
കരിപ്പൂർ: വിമാനാപകടത്തിൽ മരണം ആറായി. പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും മരിച്ചു. മലപ്പുറത്തെ......    Read More on: http://360malayalam.com/single-post.php?nid=390
കരിപ്പൂർ വിമാന അപകടത്തിൽ പൈലറ്റ് അടക്കം മരണം ആറായി; ഒട്ടേറെ പേർ അതീവ ഗുരുതരാവസ്ഥയിൽ കരിപ്പൂർ: വിമാനാപകടത്തിൽ മരണം ആറായി. പൈലറ്റിന് പുറമെ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും മരിച്ചു. മലപ്പുറത്തെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്