തമിഴ്നാട്ടിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. വ്യാഴാഴ്ച സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ്  തീരുമാനം. പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ പത്ത് മുതൽ നിലവിൽ വരും. കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കുള്ള ഇ-പാസ് പരിശോധന കർശനമാക്കാനും തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ബസുകളിൽ ഇരുന്ന് മാത്രം യാത്ര, തിയേറ്ററിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഷോപ്പിങ് മാളിലും ഒരുസമയം 50 ശതമാനം പേർക്ക് മാത്രം പ്രവേശനം, വിവാഹങ്ങളിൽ 100 പേർ മാത്രം, മതപരമായ പരിപാടികൾ ചടങ്ങുകൾ മാത്രമായി ചുരുക്കണം, ആഘോഷങ്ങൾ പാടില്ല, രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങളിൽ സന്ദർശനം അനുവദിക്കരുത് തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങൾ. കഴിഞ്ഞദിവസം മാത്രം 3986 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. 17 മരണവും കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തമിഴ്നാട് തീരുമാനിച്ചത്.

#360malayalam #360malayalamlive #latestnews#covid

തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. വ്യാഴാഴ്ച സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്...    Read More on: http://360malayalam.com/single-post.php?nid=3896
തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. വ്യാഴാഴ്ച സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്...    Read More on: http://360malayalam.com/single-post.php?nid=3896
തമിഴ്നാട്ടിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ ശക്തമാക്കുന്നു തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. വ്യാഴാഴ്ച സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ പത്ത് മുതൽ നിലവിൽ വരും. കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്