പൊന്നാനിയിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഇടത്, വിജയം പ്രതീക്ഷിച്ച് യുഡിഎഫ്

പൊന്നാനി: വോട്ടെടുപ്പ് കഴിഞ്ഞതോടെ പൊന്നാനിയിൽ ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ട്. എന്നാൽ ആരും വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുമില്ല.പോളിംഗ് ശതമാനം കുറഞ്ഞത് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്.

ബൂത്ത് തല കണക്കുകൾ പരിശോധിച്ചപ്പോൾ അയ്യായിരത്തിൽ താഴെ വോട്ടുകൾക്ക് ജയിക്കാനാകുമെന്നാണ് ഇടത് വിലയിരുത്തൽ.സി പി ഐ മണ്ഡലത്തിൽ സജീവമല്ലാതിരുന്നതും ചർച്ചയിൽ ഉയർന്നു വന്നു. തീരപ്രദേശങ്ങളിൽ പോളിംഗ് കുറഞ്ഞത് ഇടത് ക്യാംപിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.ബി ജെ പി വോട്ടുകൾ പോൾ ചെയ്യാത്തതും പോളിംഗ് കുറഞ്ഞതും വിജയം ഉറപ്പാണെന്നാണ് ഇടത് പക്ഷത്തെ കണക്കുകൂട്ടൽ.

അതേ സമയം വിജയപ്രതീക്ഷയിലാണ് യു ഡി എഫ്. തീരപ്രദേശത്തെ പോളിംഗ് കുറഞ്ഞത് ഇടത് പക്ഷത്തെയാണ് ബാധിക്കുകയെന്നും രണ്ടായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നുമാണ് യു ഡി എഫ് കണക്കുകൾ നിരത്തി വാദിക്കുന്നത്. യു ഡി എഫ് ശക്തികേന്ദ്രമായ ആലങ്കോട് പഞ്ചായത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫ് ക്യാംപിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ ലീഡിലാണ് യു ഡി എഫ് പ്രതീക്ഷ. അതിനുപുറമെ പൊന്നാനി നഗരസഭയിലെ എൽഡി എഫ് ഭൂരിപക്ഷം കുറക്കാനും കഴിഞ്ഞുവെന്നുമാണ് യു ഡി എഫ് അവകാശവാദം.

#360malayalam #360malayalamlive #latestnews

അതേ സമയം വിജയപ്രതീക്ഷയിലാണ് യു ഡി എഫ്. തീരപ്രദേശത്തെ പോളിംഗ് കുറഞ്ഞത് ഇടത് പക്ഷത്തെയാണ് ബാധിക്കുകയെന്നും രണ്ടായിരം വോട്ടിൻ്റെ ...    Read More on: http://360malayalam.com/single-post.php?nid=3891
അതേ സമയം വിജയപ്രതീക്ഷയിലാണ് യു ഡി എഫ്. തീരപ്രദേശത്തെ പോളിംഗ് കുറഞ്ഞത് ഇടത് പക്ഷത്തെയാണ് ബാധിക്കുകയെന്നും രണ്ടായിരം വോട്ടിൻ്റെ ...    Read More on: http://360malayalam.com/single-post.php?nid=3891
പൊന്നാനിയിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഇടത്, വിജയം പ്രതീക്ഷിച്ച് യുഡിഎഫ് അതേ സമയം വിജയപ്രതീക്ഷയിലാണ് യു ഡി എഫ്. തീരപ്രദേശത്തെ പോളിംഗ് കുറഞ്ഞത് ഇടത് പക്ഷത്തെയാണ് ബാധിക്കുകയെന്നും രണ്ടായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്