മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിക്കും ഭാര്യക്കും കോവിഡ്

തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 94 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്...    Read More on: http://360malayalam.com/single-post.php?nid=385
തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്...    Read More on: http://360malayalam.com/single-post.php?nid=385
മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിക്കും ഭാര്യക്കും കോവിഡ് തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്