ശബരീനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനാപകടത്തിൽപെട്ട് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

 കോൺഗ്രസ് എം.എൽ.എയായ കെ.എസ്. ശബരീനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനാപകടത്തിൽപെട്ട് കോൺഗ്രസ് പ്രവർത്തകൻ  മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ആര്യനാട് പാലക്കോണത്താണ് സംഭവം.

ശബരീനാഥനും പ്രവർത്തകരും ചാമവിള ഭാഗത്ത് പര്യടനം നടത്തുകയായിരുന്നു. അതിനിടെ പ്രദീപ് ഉൾപ്പെടെയുള്ള കുറച്ച് പ്രവർത്തകർ തൊട്ടടുത്ത സ്വീകരണസ്ഥലമായ പാലക്കോണത്തേക്ക് പോയി. അവിടെ നിർത്തിയിട്ടിരുന്ന ഒരു കാറിന്റെ പിൻ വാതിൽ തുറന്നപ്പോൾ അതിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. അപകടത്തിൽ പെട്ട പ്രദീപ് കെ.എസ്.ആർ.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ പ്രദീപിനെ പ്രവർത്തകർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല

#360malayalam #360malayalamlive #latestnews

കോൺഗ്രസ് എം.എൽ.എയായ കെ.എസ്. ശബരീനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനാപകടത്തിൽപെട്ട് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ചെറിയാര...    Read More on: http://360malayalam.com/single-post.php?nid=3833
കോൺഗ്രസ് എം.എൽ.എയായ കെ.എസ്. ശബരീനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനാപകടത്തിൽപെട്ട് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ചെറിയാര...    Read More on: http://360malayalam.com/single-post.php?nid=3833
ശബരീനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനാപകടത്തിൽപെട്ട് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു കോൺഗ്രസ് എം.എൽ.എയായ കെ.എസ്. ശബരീനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനാപകടത്തിൽപെട്ട് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്