സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പൊന്നാനിയിലെത്തി

പൊന്നാനി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി. നന്ദകുമാറിൻ്റെ പ്രചാരണാർത്ഥം വേണ്ടി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പൊന്നാനിയിലെത്തി.

നാല്‌ വോട്ടിനുവേണ്ടി ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ്‌ യുഡിഎഫ്‌. ലീഗ്‌ സ്ഥാനാർഥിക്ക്‌ വോട്ട്‌ ചെയ്യണമെന്നാണ്‌ ബിജെപി എംപി സുരേഷ്‌ഗോപി പറയുന്നത്‌. പൗരത്വ രജിസ്‌റ്റർ പൂരിപ്പിക്കാൻ സഹായിക്കുമെന്നാണ്‌  ലീഗ്‌ സ്ഥാനാർഥി കെ എൻ എ ഖാദറിന്റെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്ന ന്യൂനപക്ഷത്തെ വഞ്ചിക്കുകയാണ്‌ ലീഗ്‌.  കേന്ദ്രസർക്കാർ. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വിലകൂട്ടി ജനങ്ങളുടെ പോക്കറ്റിൽ കൈയിട്ട്‌ മോഡി പോക്കറ്റ്‌ വീർപ്പിക്കുന്നു. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശബ്ദിക്കാൻ കോൺഗ്രസ്‌ നേതാക്കൾക്ക്‌ മടിയാണെന്നും കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ എംപിമാർ പാർലമെന്റിൽ മിണ്ടുന്നില്ലെന്നും ബൃന്ദ പറഞ്ഞു. ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മറ്റു നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് മഹിളാ റാലിയും നടന്നു.

#360malayalam #360malayalamlive #latestnews#ponnani#election

പൊന്നാനി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി. നന്ദകുമാറിൻ്റെ പ്രചാരണാർത്ഥം വേണ്ടി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്...    Read More on: http://360malayalam.com/single-post.php?nid=3832
പൊന്നാനി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി. നന്ദകുമാറിൻ്റെ പ്രചാരണാർത്ഥം വേണ്ടി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്...    Read More on: http://360malayalam.com/single-post.php?nid=3832
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പൊന്നാനിയിലെത്തി പൊന്നാനി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി. നന്ദകുമാറിൻ്റെ പ്രചാരണാർത്ഥം വേണ്ടി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പൊന്നാനിയിലെത്തി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്