പൊന്നാനിയിൽ പ്രചരണം അവസാന ഘട്ടത്തിലേക്ക്

പൊന്നാനി: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക്. പൊന്നാനിയിൽ ഒപ്പത്തിനൊപ്പമാണ് ഇരു മുന്നണികളുടെയും പ്രചരണം. പ്രചരണത്തിൻ്റെ അവസാന ലാപ്പിലെത്തിയതോടെ പ്രചരണ തന്ത്രങ്ങൾ അപ്പാടെ മാറ്റി മുന്നേറുകയാണ് യുഡിഎഫ്. കണക്കുകളിലെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.സ്പീക്കർക്കെതിരായ പുതിയ ആരോപണങ്ങൾ എൽ ഡി എഫിനെ സമ്മർദ്ധത്തിലാക്കിയിട്ടുണ്ട്.
യുഡിഎഫും എൽ ഡി എഫും ഇതിനകം പ്രചരണത്തിൻ്റെ മൂന്നാംഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു.മറ്റു ചെറു കക്ഷികളും ചെറിയതോതിൽ പ്രചരണവുമായി മണ്ഡലത്തിൽ സജീവമാണ്.സോഷ്യൽ മീഡിയയിലൂടെ ശക്തമായ പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. ജനങ്ങൾക്കാവശ്യമായ അടിസ്ഥാന വികസനങ്ങളെക്കുറിച്ച് മൂന്ന് മിനിറ്റിൽ താഴെയുള്ള വീഡിയോകൾ ഇറക്കിയാണ് യു ഡി എഫ് പ്രചരണം. ഇതിന് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.യുവ തലമുറക്കിടയിൽ ഒരു ട്രൻ്റായി മാറാൻ യുഡിഎഫ് സ്ഥാനാർത്ഥി രോഹിതിന് കഴിഞ്ഞിട്ടുണ്ട്.സ്പീക്കർതെരായ ആരോപണങ്ങളെ കൂടുതൽ ഏറ്റെടുക്കുന്നതിന് പകരം മണ്ഡലത്തിലെ വികസന ഇല്ലായ്മയാണ് യു ഡിഎഫ് ഇപ്പോൾ പ്രചരണത്തിന് ആശ്രയിക്കുന്നത്.രാഹുൽ ഉമ്മൻചാണ്ടി.രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ പ്രചരണത്തിന് എത്തിക്കാൻ കഴിഞ്ഞത് പ്രവർത്തകർക്കിടയിൽ ഏറെ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. വാർത്താചാനലുകളുടെ സർവേ റിപ്പോർട്ടിലും യുഡിഎഫിന് ആശ്വാസകരമായ ഫലങ്ങളാണ് വന്നത്.
കൺവെൻഷനുകളും കുടുംബ സംഗമങ്ങളുമാണ് ഇടതുപക്ഷത്തിൻ്റെ പ്രചരണായുധം.സ്പീക്കർക്കെതിരായ ആരോപണങ്ങൾ ശക്തമായതിനാൽ കൺവെൻഷനുകളിലൊന്നും സ്പീക്കർ ഇപ്പോൾ പങ്കെടുക്കുന്നില്ല. പകരം പ്രധാന നഗരങ്ങളിൽ ബഹുജന റാലികൾ നടത്തി പ്രവർത്തകരെ ആവേശത്തിലാഴ്ത്തുകയാണ്.ഇതിനകം ചങ്ങരംകുളം, പൊന്നാനി, വെളിയങ്കോട് മേഖലകളിൽ ബഹുജനറാലികളും റോഡ്ഷോകളും പൂർത്തിയായിക്കഴിഞ്ഞു.ഇടത് സ്ഥാനാർത്ഥി നന്ദകുമാറിൻ്റെ പ്രചരണത്തിന് മുഖ്യമന്ത്രി എത്തിയിരുന്നെങ്കിലും മറ്റു മുതിർന്ന നേതാക്കളാരും പൊന്നാനിയിൽ എത്തിയിട്ടില്ല. സി വൈ എഫ് ഐ നേതാവ് റഹീം പാലപ്പെട്ടിയിലെ ഒരു റാലിയിൽ സംസാരിക്കാൻ എത്തിയതതാഴിച്ചാൽ മറ്റാരും പൊന്നാനിയിലേക്ക് വന്നിട്ടില്ല. തദ്ധേശ തിരഞ്ഞെടുപ്പിലെ കണക്കുകളിലാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ.ചാനലുകൾ പുറത്തുവിട്ട സർവേകളിൽ ഇടതുപക്ഷത്തിന് കഴിഞ്ഞ തവണത്തേതുപോലുള്ള ജനപിന്തുണ ലഭിക്കുന്നില്ല എന്നത് പ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തവണയും പൊന്നാനിയിൽ ഇടതുപക്ഷമാണ് വിജയിച്ചത്.പൊന്നാനി നഗരസഭയിലെ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ വിജയം നിർണയിക്കുക.അതും തീരപ്രദേശങ്ങളിലെ.ഇത്തവണ തീരപ്രദേശം തങ്ങൾക്കൊപ്പമാണെന്നാണ് യുഡിഎഫ് ആത്മവിശ്വാസം.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ

#360malayalam #360malayalamlive #latestnews

യുഡിഎഫും എൽ ഡി എഫും ഇതിനകം പ്രചരണത്തിൻ്റെ മൂന്നാംഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു.മറ്റു ചെറു കക്ഷികളും ചെറിയതോതിൽ പ്രചരണവുമായി മണ...    Read More on: http://360malayalam.com/single-post.php?nid=3823
യുഡിഎഫും എൽ ഡി എഫും ഇതിനകം പ്രചരണത്തിൻ്റെ മൂന്നാംഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു.മറ്റു ചെറു കക്ഷികളും ചെറിയതോതിൽ പ്രചരണവുമായി മണ...    Read More on: http://360malayalam.com/single-post.php?nid=3823
പൊന്നാനിയിൽ പ്രചരണം അവസാന ഘട്ടത്തിലേക്ക് യുഡിഎഫും എൽ ഡി എഫും ഇതിനകം പ്രചരണത്തിൻ്റെ മൂന്നാംഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു.മറ്റു ചെറു കക്ഷികളും ചെറിയതോതിൽ പ്രചരണവുമായി മണ്ഡലത്തിൽ സജീവമാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്