അച്ഛനും മുത്തശ്ശിയുമെത്തിയ വേദിയിലേക്ക് രാഹുൽ ഗാന്ധി അൽപസമയത്തിനകം എത്തും

അച്ഛൻ രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിര ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനിയിലെ അതേ  വേദിയിലേക്ക് രാഹുൽ ഗാന്ധിയും അൽപസമയത്തിനകം എത്തും. പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.എ എം രോഹിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ്  രാഹുൽ ഗാന്ധി പൊന്നാനി എ വി ഹൈസ്ക്കൂൾ മൈതാനത്തേക്ക് എത്തുന്നത്. 

1980ൽ പി ടി മോഹനകൃഷ്ണൻ്റെയും 82 ൽ പി  ഗംഗാധരൻ്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ദിരാഗാന്ധി പൊന്നാനിയിൽ എത്തിയത്. 1987ൽ രാജീവ് ഗാന്ധി പൊന്നാനിയിലെത്തിയത് പി ടി മോഹന കൃഷ്ണന് വേണ്ടിയായിരുന്നു. ഇന്ദിരയും രാജീവും പൊന്നാനിയിലെത്തിയപ്പോൾ വലിയ ആവേശമാണ് തെരഞ്ഞെടുപ്പ് രംഗത്തുണ്ടാക്കിയത്.  1980 ജനുവരിയിൽ ആദ്യമായി ഇന്ദിര ഗാന്ധി പൊന്നാനിയിലെത്തുമ്പോൾ  എം ഇ എസ് പൊന്നാനി കോളേജ് ഗ്രൗണ്ടായിരുന്നു വേദി. നിശ്ചയിച്ച സമയത്തേക്കാൾ വളരെ വൈകി പുലർച്ചെ മൂന്നു മണിക്കാണ് 
 ഇന്ദിര ഗാന്ധിയെത്തിയത്. എങ്കിലും നിറഞ്ഞ സദസ്സ് ഇന്ദിര ഗാന്ധിക്കായി കാത്തുനിന്നു. 82ൽ എവി ഹൈസ്ക്കൂൾ ഗ്രൗണ്ടിലേക്കാണ് ഇന്ദിര എത്തിയത്. 1987ൽ രാജീവ് ഗാന്ധി പൊന്നാനിയിലെത്തുമ്പോഴും എ വി ഹൈസ്ക്കൂൾ ഗ്രൗണ്ടായിരുന്നു വേദി. 

#360malayalam #360malayalamlive #latestnews#election

അച്ഛൻ രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിര ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനിയിലെ അതേ വേദിയിലേക്ക് രാഹുൽ ഗാന്ധ...    Read More on: http://360malayalam.com/single-post.php?nid=3800
അച്ഛൻ രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിര ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനിയിലെ അതേ വേദിയിലേക്ക് രാഹുൽ ഗാന്ധ...    Read More on: http://360malayalam.com/single-post.php?nid=3800
അച്ഛനും മുത്തശ്ശിയുമെത്തിയ വേദിയിലേക്ക് രാഹുൽ ഗാന്ധി അൽപസമയത്തിനകം എത്തും അച്ഛൻ രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിര ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനിയിലെ അതേ വേദിയിലേക്ക് രാഹുൽ ഗാന്ധിയും അൽപസമയത്തിനകം എത്തും. പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.എ എം രോഹിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് രാഹുൽ ഗാന്ധി പൊന്നാനി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്