കോൺഗ്രസ് സാധ്യതാപട്ടിക പൊന്നാനിയിൽ അഞ്ചുപേർ

മലപ്പുറം: പൊന്നാനി മണ്ഡലത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി സാധ്യതാപട്ടികയിൽ അഞ്ചുപേർ. സംസ്ഥാന തിരഞ്ഞെടുപ്പുസമിതി തയ്യാറാക്കിയ പട്ടികയിലാണിത്. യൂത്ത്കോൺഗ്രസ് സെക്രട്ടറി എ.എം. രോഹിത്, സിദ്ദീഖ് പന്താവൂർ, കെ.പി.സി.സി. സെക്രട്ടറി വി. ബാബുരാജ്, സി. ശ്രീധരൻ, ഡോ. യു.കെ. അഭിലാഷ് എന്നിവരാണ് പരിഗണിക്കപ്പെടുന്നത്.

തവനൂരിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയും കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലിയുമാണ് സാധ്യതാപട്ടികയിലുള്ളത്. നിലമ്പൂരിലേക്ക് മൂന്നുപേരുണ്ട്. ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, സംസ്കാര സാഹിതി അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത്, കെ.പി.സി.സി. ജനറൽസെക്രട്ടറി വി.എസ്. ജോയ് എന്നിവർ. വണ്ടൂരിലേക്ക് നിലവിലെ എം.എൽ.എ. എ.പി. അനിൽകുമാറിന്റെ പേരുമാത്രം. പതിവിൽനിന്നു വ്യത്യസ്തമായി ഇത്തവണ കോൺഗ്രസ് സ്ഥാനാർഥികളെ തിരുവനന്തപുരത്തുനിന്നുതന്നെ തീരുമാനിക്കാനാണ് സാധ്യത. 10-ന് വൈകീട്ടോടെ സ്ഥാനാർഥികളെ നിശ്ചയിക്കാനാണ് ശ്രമം.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3762
...    Read More on: http://360malayalam.com/single-post.php?nid=3762
കോൺഗ്രസ് സാധ്യതാപട്ടിക പൊന്നാനിയിൽ അഞ്ചുപേർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്