3027 പേര്‍ക്ക് തൊഴില്‍; റെക്കോര്‍ഡ് നിയമനങ്ങളുമായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്

 പബ്ലിക് സര്‍വീസ് കമ്മീഷന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴില്‍ദാതാവായ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടത്തിയത് റെക്കോര്‍ഡ് നിയമനങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016 മുതല്‍ 2020 വരെ ആകെ 20 വിജ്ഞാപനങ്ങളിലായി 3453 തസ്തികകളിലേക്കാണ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചത്. ഇതില്‍ 3027 തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ പൂര്‍ത്തീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ആകെ 1603 നിയമനങ്ങള്‍ നടത്തിയ സ്ഥാനത്താണിത്.  420 തസ്തികകളിലേക്കുള്ള പരീക്ഷാനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിജ്ഞാപനം ക്ഷണിച്ചതില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്കുള്ള 6 ഒഴിവുകളിലേക്ക് മാത്രമാണ് പരീക്ഷ നടത്താനുള്ളത്. ഇതും എത്രയും പെട്ടെന്ന് നടത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3731
...    Read More on: http://360malayalam.com/single-post.php?nid=3731
3027 പേര്‍ക്ക് തൊഴില്‍; റെക്കോര്‍ഡ് നിയമനങ്ങളുമായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്