എടപ്പാൾ - തവനൂർ റോഡ് :ബി.എംആൻ്റ് ബി.സി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

എടപ്പാൾ - തവനൂർ റോഡ് ബി.എംആൻ്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിൻ്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു.

എടപ്പാൾ തവനൂർ റോഡിൽ എടപ്പാൾ പഴയ ബ്ലോക്ക് സെൻ്റർ മുതൽ അയിങ്കലം വരെയുള്ള ഭാഗങ്ങളിൽ അത്യാവശ്യ സ്ഥലങ്ങളിൽ ജി.എസ്.ബി ആൻ്റ് ഡബ്ല്യു.എം.എം ഇട്ട് ഉയർത്തിയാകും ബി.എം ആൻ്റ് ബി.സി പ്രവൃത്തി ചെയ്യുക. റോഡ് സുരക്ഷക്കുള്ള റോഡ് മാർക്കിങ്ങ്സും സൈൻ ബോർഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സുബൈദ അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എ.പ്രഭാകരൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊന്നാനി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3698
...    Read More on: http://360malayalam.com/single-post.php?nid=3698
എടപ്പാൾ - തവനൂർ റോഡ് :ബി.എംആൻ്റ് ബി.സി പ്രവൃത്തി ഉദ്ഘാടനം ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്