മൂന്നാറിൽ മണ്ണിടിച്ചില്‍; 5 പേര്‍ മരിച്ചതായി സൂചന, ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. നാല് ലയങ്ങള്‍ മണ്ണിനടിയിലായി. അഞ്ച് പേര്‍ മരിച്ചതായി സൂചന. 80 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്.

മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതികളുടെ സാഹചര്യത്തില്‍ റവന്യു മന്ത്രി അടിയന്തര യോഗം വിളിച്ചു. 11 മണിക്കാണ് ജില്ലാകലക്ടര്‍മാരുടെ യോഗം. രാജമലയിലെ മണ്ണിടിച്ചില്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

തൊഴിലാളികള്‍ താമസിക്കുന്ന നാല് ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍  പറ‍ഞ്ഞു. സ്ഥലത്ത് എത്തിച്ചേരുക പ്രയാകരമാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു. എണ്‍പത് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടതെന്നും രാജേന്ദ്രൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. നാല് ലയങ്ങള്‍ മണ്ണിനടിയിലായി. അഞ്ച് പേര്‍ മരിച്ചതായി സൂചന. 80 തൊഴിലാളികള്‍ അപകടത...    Read More on: http://360malayalam.com/single-post.php?nid=368
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. നാല് ലയങ്ങള്‍ മണ്ണിനടിയിലായി. അഞ്ച് പേര്‍ മരിച്ചതായി സൂചന. 80 തൊഴിലാളികള്‍ അപകടത...    Read More on: http://360malayalam.com/single-post.php?nid=368
മൂന്നാറിൽ മണ്ണിടിച്ചില്‍; 5 പേര്‍ മരിച്ചതായി സൂചന, ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. നാല് ലയങ്ങള്‍ മണ്ണിനടിയിലായി. അഞ്ച് പേര്‍ മരിച്ചതായി സൂചന. 80 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്