ഫ്‌ളെഡ് ലൈറ്റ് മിനി സ്റ്റേഡിയം ആന്‍ഡ് ഇന്‍ഡോര്‍ സ്റ്റേഡിയം മന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

എടപ്പാള്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫ്‌ളെഡ് ലൈറ്റ് മിനി സ്റ്റേഡിയം ആന്‍ഡ് ഇന്‍ഡോര്‍ സ്റ്റേഡിയം നാളെ (ജനുവരി 31) വൈകീട്ട് നാലിന് കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നാടിന് സമര്‍പ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. കിഫ്ബിയില്‍ 6.74 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ നിര്‍മാണം. മന്ത്രി കെ.ടി ജലീലിന്റെ പ്രത്യേക താത്പര്യപ്രകാരം ഹൈസ്‌കൂള്‍ മൈതാനം സ്ഥിതി ചെയ്യുന്ന 5.87 ഏക്കര്‍ ഭൂമിയിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.

നാച്വറല്‍ ടര്‍ഫ്, ഓട്ടോമാറ്റഡ് സ്പ്രിങിള്‍ സിസ്റ്റം, അമിനിറ്റി സെന്റര്‍,  ഇന്‍ഡോര്‍ ട്രെയിനിങ് സെന്റര്‍,  ടോയ്‌ലറ്റ് ബ്ലോക്ക്, അപ്രോച്ച് ആന്‍ഡ് പാര്‍ക്കിങ് ഏരിയ, ഗേറ്റ് ആന്‍ഡ് സെപന്‍സിങ് തുടങ്ങിയ സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.  ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

#360malayalam #360malayalamlive #latestnews

കിഫ്ബിയില്‍ 6.74 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ നിര്‍മാണം.......    Read More on: http://360malayalam.com/single-post.php?nid=3624
കിഫ്ബിയില്‍ 6.74 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ നിര്‍മാണം.......    Read More on: http://360malayalam.com/single-post.php?nid=3624
ഫ്‌ളെഡ് ലൈറ്റ് മിനി സ്റ്റേഡിയം ആന്‍ഡ് ഇന്‍ഡോര്‍ സ്റ്റേഡിയം മന്ത്രി നാളെ നാടിന് സമര്‍പ്പിക്കും കിഫ്ബിയില്‍ 6.74 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ നിര്‍മാണം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്