സ്വകാര്യത നയത്തിലെ മാറ്റം; ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

സ്വകാര്യതാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 5 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യുകയും 22 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഉപയോഗം വലിയ രീതിയില്‍ കുറക്കുകയും ചെയ്തതായി കമ്യൂണിറ്റി പ്ലാറ്റ്ഫോം ലോക്കല്‍ സര്‍വീസ് നടത്തിയ സര്‍വെയില്‍ വ്യക്തമാക്കുന്നു.

5 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്ത് പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെന്നും 16 ശതമാനം ഉപയോക്താക്കള്‍ മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുകയും ഉപയോഗിക്കാന്‍ തുടങ്ങിയെന്നും പറയുന്നു. 34 ശതമാനം ആളുകള്‍ മറ്റു ആപ്പുകള്‍ ഡൗണ്‍ലോഡ്‌ ചെയ്തെങ്കിലും വളരെ കുറച്ച് മാത്രമാണ് അത് ഉപയോഗിക്കുന്നത് എന്നും സര്‍വെയില്‍ പറയുന്നു.


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3610
...    Read More on: http://360malayalam.com/single-post.php?nid=3610
സ്വകാര്യത നയത്തിലെ മാറ്റം; ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്